ന്യൂദല്‍ഹി: ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് കേജ്രിവാള്‍ സര്‍ക്കാര്‍. ദല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍, പശുക്കളേയും ഭാരം ചുമക്കുന്ന കന്നുകാലികളേയും കശാപ്പില്‍നിന്ന് രക്ഷിക്കാന്‍ സര്‍ക്കാരുകള്‍ക്ക് ഉത്തരവദിത്തമുണ്ടെന്ന് പറയുന്നു.
ഭരണഘടനയുടെ 48-ാം വകുപ്പ് നിരത്തിയാണ് ദല്‍ഹി സര്‍ക്കാരിന്റെ മൃഗ സംരക്ഷണ വകുപ്പ് സത്യാങ്മൂലം നല്‍കിയത്. ആക്ടിങ് ചീഫ് ജസ്റ്റീസ് ഗീതാമിത്തലും ജസ്റ്റീസ് സി. ഹരിശങ്കറും ഉള്‍പ്പെട്ട ബെഞ്ച് മെയ് 16 ന് വാസം കേള്‍ക്കും.
ബീഫ് കഴിക്കുന്നതും സൂക്ഷിക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ദല്‍ഹി മൃഗസംരക്ഷണ വകുപ്പ് ഇറക്കിയ വ്യവസ്ഥ ചോദ്യം ചെയ്ത ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ നിലപാട്.
















