അരൂര്‍: ശാന്തിഗിരി ആയുര്‍വേദ ആന്റ് സിദ്ധാആശുപത്രിയില്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സര്‍വേയും നടത്തുന്നു. ഇന്ന് രാവിലെ 10ന് ജനനി അഭ്യേദജ്ഞാനതപസ്വിനി ഉദ്ഘാടനം ചെയ്യും. ഒരു മാസം നീണ്ടു നില്‍ക്കുന്ന സര്‍വേയില്‍ തിരഞ്ഞെടുക്കപ്പെടുന്ന നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നു. മെഡിക്കല്‍ ക്യാമ്പിന് മെഡിക്കല്‍ ഓഫീസര്‍ ഡോ.അരുണ്‍ദാസ് നേതൃത്വം നല്‍കും. ഫോണ്‍: 9895170095.
















