കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഉടമസ്ഥതയിലുള്ള ആരാധനാലയങ്ങളും സ്ഥാപനങ്ങളും അക്രമത്തിലൂടെ പിടിച്ചെടുക്കാമെന്ന യാക്കോബായ നേതൃത്വത്തിന്റെ വ്യാമോഹം നടപ്പില്ലെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ.
അങ്കമാലി ഭദ്രാസനത്തിലെ ചാത്തമറ്റം ശാലേം സെന്റ് മേരീസ് പള്ളിയിലെ പെരുന്നാളില്‍ പങ്കെടുക്കാന്‍ എത്തിയ സഭാ അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ എന്നിവരെ പോലീസ് തടഞ്ഞത് പ്രതിഷേധാര്‍ഹമാണ്, അദ്ദേഹം പറഞ്ഞു.
















