ഡര്‍ബാന്‍: അവസാന ടെസ്റ്റില്‍ ആശ്വാസവിജയവുമായി ഉയിര്‍ത്തെഴുന്നേറ്റ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ആദ്യ ഏകദിന പരമ്പര ലക്ഷ്യമിട്ടിറങ്ങുന്നു. ആറു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കിങ്സ്മീഡില്‍ അരങ്ങേറും. ദിന-രാത്രി മത്സരമാണിത് . ഇന്ത്യന്‍ സമയം വൈകിട്ട് 4.30 ന് കളി തുടങ്ങും.
അടുത്ത ലോകകപ്പിലേക്ക് ഇനി പതിനാല് മാസം ശേഷിക്കെ ഇന്ത്യക്ക് മികച്ചൊരു തയ്യാറെടുപ്പിന് കളമൊരുക്കും ഈ പരമ്പര. ഏകദിനങ്ങളില്‍ മികച്ച പ്രകടനം കാഴച്ചവെച്ചുവരുന്ന ഇന്ത്യന്‍ ടീമിന് പക്ഷെ ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ഒരു പരമ്പര നേടാനായിട്ടില്ല. ഇത്തവണ ഈ കുറവ് നികത്താനുള്ള ഒരുക്കത്തിലാണ് കോഹ്ലിയും കൂട്ടരും. 1992-93 ല്‍ 2-5 നും, 2006-07 ല്‍ 2-3 നും 2010-11 ലും 2013-14 ലും 2-0 നും ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പരതോറ്റു.
1992-93 നു ശേഷം ഇന്ത്യയും ദക്ഷിണാഫ്രിക്കയും 28 ഏകദിനങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 21 മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക വിജയക്കൊടി നാട്ടി. അതേസമയം ഇന്ത്യക്ക് അഞ്ചു മത്സരങ്ങളിലെ വിജയിക്കാനായൊള്ളൂ.
ഡര്‍ബനിലെ പിച്ചും ഇന്ത്യക്ക് അനുകൂലമല്ല. ഇതുവരെ ഇവിടെ ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ഏഴു മത്സരങ്ങളില്‍ ആറെണ്ണത്തിലും തോറ്റു. ഒരു മത്സരത്തില്‍ ഫലമുണ്ടായില്ല. അതേസമയം 2003 ലെ ലോകകപ്പില്‍ ഇന്ത്യ ഈ പിച്ചില്‍ ഇംഗ്ലണ്ടിനെയും കെനിയയേയും തോല്‍പ്പിച്ചു. ഇവിടെ കളിച്ച ഒമ്പതു മത്സരങ്ങളില്‍ രണ്ട് വിജയം മാത്രം.
ദക്ഷിണാഫ്രിക്കയിലെ മോശം റെക്കോഡ് തിരുത്തിക്കുറിക്കാനുള്ള പുറപ്പാടിലാണ് ഇന്ത്യന്‍ ടീം . ടെസറ്റ് പരമ്പരയില്‍ തകര്‍ത്തുകളിച്ച നായകന് കോഹ് ലി തന്നെയാണ് ബാറ്റിങ്ങില്‍ ഇന്ത്യയുടെ കരുത്ത്. ടെസ്റ്റില്‍ തകര്‍ന്നുപോയ ശിഖര്‍ ധവാനും രോഹിത് ശര്‍മയുമൊക്കെ ക്യാപ്റ്റന്‍ പിന്തുണ നല്കിയാല് വിജയം ഉറപ്പാകും മുന്‍ നായകന് ധോണി തിരിച്ചെത്തിയത് ടീമിന് ആത്മവിശ്വാസം നല്‍കും.
ദക്ഷിണാഫ്രിക്കയിലെ അതിവേഗ പച്ചില്‍ ഇന്ത്യന്‍ ബൗര്‍മാര്‍ കഴിവുതെളിയിച്ചുകഴിഞ്ഞു. ടെസ്റ്റ് പരമ്പരയില്‍ അനായാസമാണവര് വിക്കറ്റുകള്‍ കൊയ്തെടുത്തത്. ഭുവനേശ്വറും ബുംറയും ഷമിയുമൊക്ക മികവ് ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. 2016 ജനുവരിയില്‍ ഓസ്ട്രേലിയയോട് 1-4ന് തോറ്റ ശേഷം ഇന്ത്യ ഇതുവരെ സ്വന്തം മണ്ണിലും വിദേശത്തും ഏകദിന പരമ്പരകള്‍ തോറ്റട്ടില്ല. ഈ റെക്കോഡ് ഉയര്‍ത്തിപ്പിടിക്കാന്‍ ദക്ഷിണാഫ്രിക്കയിലും വിജയക്കൊടി നാട്ടണം.
പരിചയസമ്പന്നനായ എ ബി ഡിവില്ലിയേഴ്സ് പരിക്കുമൂലം വിട്ടുനില്‍ക്കുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാണ്. മൂന്നാം ടെസ്റ്റിനിടയ്ക്ക് പരിക്കേറ്റ ഡിവില്ലിയേഴ്സ് ആദ്യ മൂന്ന് മത്സരങ്ങളില്‍ കളിക്കില്ല. ഡര്‍ബനില്‍ ജനിച്ച കെ. സോണ്ഡോക്ക് ഡിവില്ലിയേഴ്സിന് പകരം അവസരം ലഭിച്ചേക്കും. ഹഷീം അംലയും ഡിക്കോക്കും ഓപ്പണര്‍മാരായി ഇറങ്ങിയേക്കും. മാര്‍ക്രം മധ്യനിരയില്‍ കളിക്കും. ഏകദിനത്തിലെ ഒന്നാം റാങ്കുകാരനായ ബീളര് ഇംറാന്‍ താഹിറിനെ അവസാന ഇലനില്‍ ഉള്‍പ്പെടുത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: