അമ്പലപ്പുഴ: തൈപ്പൂയ ദിവസമായ ഇന്ന് വൈകിട്ട് നാലിന് വ്യാസ മഹാസഭ മീനൂട്ടു മഹോത്സവം നടത്തും. അഞ്ചാലുംകാവ് നാഗയക്ഷി ക്ഷേത്രത്തിലാണ് ചടങ്ങ്. ധീവരസഭ താലൂക്ക് പ്രസിഡന്റ് ജി. ഓമനക്കുട്ടന് ഭദ്രദീപ പ്രകാശനം നടത്തും. കെ.ഡി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി സജീവന് ശാന്തി അനുഗ്രഹപ്രഭാഷണം നടത്തും. ചന്ദ്രന്പുറക്കാടിനെ സംസ്ഥാന ഉപദേശക സമിതിയംഗം വി.സി. റാംമോഹന് ആദരിക്കും. മുതിര്‍ന്ന മത്സ്യത്തൊഴിലാളി ജി. പൊന്നപ്പന് പ്രഥമ മീനൂട്ട് സമര്‍പ്പണം നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: