Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മരമടി മത്സരം; സംഘാടകര്‍ക്കെതിരെ നിയമനടപടിക്ക് ആര്‍ഡിഒ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2018, 02:45 am IST
in Ernakulam

മൂവാറ്റുപുഴ: കാക്കൂര്‍ കാളവയല്‍ ആഘോഷത്തിന്റെ ഭാഗമായി കോടതി നിരോധിച്ച മരമടി മത്സരം നടത്തിയ സംഘാടകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് ആര്‍ഡിഒ എസ്. ഷാജഹാന്‍ ഉത്തരവ് നല്‍കി. മൂവാറ്റുപുഴ മൃഗ സംഘടനയായ ദയ സെക്രട്ടറി പി.ബി. രമേഷ്‌കുമാര്‍ നല്‍കിയ പരാതിയിലാണ് നിര്‍ദ്ദേശം. 

2017 മാര്‍ച്ച് 5ന് തിരുമാറാടി പഞ്ചായത്തിലെ കാക്കൂര്‍ പെരുങ്ങാട്ട് പാടശേഖരത്തിലായിരുന്നു മരമടി മത്സരം നടത്തിയത്. ഇതിനെതുടര്‍ന്ന് മാര്‍ച്ച് 6ന് ആര്‍ഡിഒ, കൂത്താട്ടുകുളം പോലീസ് എന്നിവര്‍ക്ക് സംഘാടകര്‍ക്കെതിരെ ദയ പരാതി നല്‍കിയിരുന്നു. ആര്‍ഡിഒയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരുമാറാടി വില്ലേജ് ഓഫീസര്‍ ഏപ്രില്‍ 26ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എടപ്ര ആമ്പാശ്ശേരിക്കാവ് ദേവിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വര്‍ഷംതോറും കാക്കൂര്‍ കാളവയല്‍ കാര്‍ഷികമേള നടത്തിവരുന്നുണ്ടെന്നും എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന കാര്‍ഷികമേളയില്‍ ബൈക്ക്, മഡ്‌റേസ്, കാര്‍ റോഡ്, മഡ് ഫുട്‌ബോള്‍, കാര്‍ഷികസെമിനാറുകള്‍, വിവിധ കലാപരിപാടികള്‍ എന്നിവ നടത്തുവാന്‍ നോട്ടീസ് പ്രകാരം അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി മരമടി മത്സരം നടത്തിയതായി പ്രാദേശിക അന്വേഷണത്തിലും മാധ്യമ വാര്‍ത്തയിലും കണ്ടെത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കി. തുടര്‍ന്ന് 2017 മെയ് 19ന് പരാതിക്കാരനേയും സംഘാടക സമിതി ചെയര്‍മാന്‍ ഒ.എന്‍. വിജയന്‍, ജനറല്‍ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി, ജനറല്‍ കണ്‍വീനര്‍ അനില്‍ ചെറിയാന്‍ എന്നിവരേയും ആര്‍ഡിഒ ഓഫീസില്‍ വിളിച്ചുവരുത്തി വിചാരണ നടത്തി. ഇത് സംബന്ധിച്ച് പരാതിക്കാരന്‍ ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും ഉത്തരവുകള്‍ ഹാജരാക്കി. സംഘാടകര്‍ പരിപാടികള്‍ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. 

എന്നാല്‍ വീണ്ടും ജൂലൈ 26ന് വിചാരണയ്‌ക്ക് വിളിച്ചെങ്കിലും പരാതിക്കാരന്‍ മാത്രമാണ് ഹാജരായത്. നിലവിലെ സുപ്രീം കോടതി, ഹൈക്കോടതി ഉത്തരവ് പ്രകാരം മൃഗങ്ങളെ പ്രദര്‍ശനങ്ങള്‍ക്കുപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തിലാണ് മരമടി മത്സരം നിയമവിധേയമല്ല നടത്തിയതെന്നും മത്സരം സംഘടിപ്പിച്ച സംഘാടകര്‍ക്കെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുന്നതിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൂടാതെ ഇത്തരം നിയമവിരുദ്ധ മത്സരങ്ങള്‍, പരിപാടികള്‍ ഭാവിയില്‍ നടത്തുന്നതില്‍നിന്നും കക്ഷികളെ വിലക്കികൊണ്ടും പരിപാടികള്‍ തടയുന്നതിന് നടപടി സ്വീകരിക്കുന്നതിനും ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനാവശ്യമായ ഉത്തരവ് നടപ്പാക്കുന്നതിന് തഹസില്‍ദാര്‍ക്കുംനിര്‍ദ്ദേശം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.