ആലുവ: പോലീസ് കസ്റ്റഡിയിലെടുത്ത് സബ് ജയില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ജെസിബി ഉപയോഗിച്ച് നീക്കിതുടങ്ങി. ഗതാഗതത്തിന് തടസമാണെന്ന് വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.
കാര്‍, ടെമ്പോ, ലോറി, ഓട്ടോറിക്ഷ, ഇരുചക്രവാഹങ്ങള്‍ തുടങ്ങി വര്‍ഷങ്ങല്‍ പഴക്കമുള്ള 25 ഓളം വാഹനങ്ങളാണ് പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നവെന്ന പരാതിയെ തുടര്‍ന്നാണ് ടെന്‍ഡര്‍ കൊടുത്ത് വാഹനങ്ങള്‍ നീക്കാന്‍ തീരുമാനിച്ചത്.
മണല്‍ കടത്തിയതിന് പിടികൂടിയവ, മയക്കു മരുന്ന്, ക്വട്ടേഷന്‍ കേസില്‍ പിടിയിലായവ, അപകടങ്ങള്‍ ഉണ്ടാക്കിയവ എന്നീ വാഹനങ്ങളാണ് റോഡരികിലുള്ളത്. ഇഴജന്തുകളുടെ ആവാസ കേന്ദ്രമായി ഈ വാഹനങ്ങള്‍ മാറിയെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. മണല്‍ കയറ്റി വന്ന വാഹനങ്ങളില്‍ പിന്നീട് പുല്ല് വളര്‍ന്ന് ചെറുകാടായി മാറി. വേനല്‍ എത്തുന്നതോടെ ഈ കാടിന് തീപിടിക്കുന്നതും പതിവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: