Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ് ദര്‍ശനം വിശ്വമാനവികത: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2018, 02:55 am IST
in Kerala

പാലക്കാട്: ലോകത്തെ ഒരുമിപ്പിക്കുന്നതില്‍ വ്യാപാര നിയമങ്ങളും മതനിയമങ്ങളും പരാജയപ്പെട്ടുവെന്നും ലോകം താത്പര്യപൂര്‍വ്വം ഭാരതത്തിന്റെ വിശ്വമാനവ ദര്‍ശനത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെയോ സമൂഹത്തിന്റെയോ മാത്രം ക്ഷേമമല്ല ഭാരതം ലക്ഷ്യമാക്കുന്നത്. മുഴുവന്‍ ലോകത്തിന്റെയുമാണ്. ഒരുകാലത്ത് ലോകത്തെ നിയന്ത്രിച്ചിരുന്ന മത നിയമങ്ങള്‍ ഇന്ന് അപ്രസക്തമാവുകയാണ്. ലോകത്തെ ഏകീകരിക്കുന്നത് വ്യാപാര നിയമങ്ങളാണെന്നാണ് ചില പാശ്ചാത്യ ചിന്തകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഈ വ്യാപാര നിയമങ്ങള്‍ സ്വാര്‍ത്ഥതയില്‍ അധിഷ്ഠിതമാണ്. ലോകത്തെ മുഴുവന്‍ ഒന്നായികാണുന്ന ഏകദര്‍ശനം ഭാരതീയമാണ്. 

ലോകവ്യാപാര സംഘടനയുടെ ആസ്ഥാനമായ അമേരിക്കയില്‍പോലും പുതിയ ചുങ്കം ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ചര്‍ച്ച നടക്കുമ്പോള്‍ ഭാരതമാണ് ഏകലോകത്തെക്കുറിച്ച് പറയുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ ആര്‍എസ്എസ് പ്രാന്തീയ കാര്യകര്‍തൃശിബിരത്തിന്റെ സമാപനയോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ ആധ്യാത്മിക-ധാര്‍മ്മിക ചിന്തയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ലോകത്തിന്റെയും ക്ഷേമത്തിനായാണ് ആര്‍എസ്എസ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകം ഒന്നാകണം എന്നല്ല ലോകം ഒന്നാണ് എന്നാണ് ഭാരതം പഠിപ്പിച്ചത്. ഈ ധാര്‍മ്മിക ചിന്തയെയാണ് ഹിന്ദുത്വം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അത് കേവലം മതപരമോ അനുഷ്ഠാനപരമോ അല്ല. 

ഭാരതീയതയ്‌ക്ക് എതിരുനില്‍ക്കുന്നവര്‍ ലോകത്തിന്റെ പുരോഗതിക്കും ഐക്യത്തിനുമാണ് തടസം സൃഷ്ടിക്കുന്നത്. സങ്കുചിത ഭേദഭാവന വളര്‍ത്തുന്നവര്‍ സ്വാര്‍ത്ഥ നേട്ടത്തിനായാണ് ശ്രമിക്കുന്നത്. വിഭജനകാലം മുതലുള്ള ഇത്തരം ശ്രമങ്ങളെ വിജയകരമായി നമ്മുടെ രാജ്യം അതിജീവിച്ചിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞു.

ദക്ഷിണക്ഷേത്രസംഘചാലക് ആര്‍. വന്നിയരാജന്‍, കേരള പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു. സീമാ ജാഗരണ്‍ സമിതി ദേശീയ സംയോജക് എ. ഗോപാലകൃഷ്ണന്‍ പരിഭാഷ നിര്‍വ്വഹിച്ചു. 

മൂന്നുദിവസങ്ങളിലായി നടന്ന കാര്യകര്‍തൃശിബിരം ഇന്നലെ സമാപിച്ചു. ശിബിരത്തില്‍ പങ്കെടുത്ത കാര്യകര്‍ത്താക്കളുടെ കായികപ്രദര്‍ശനവും സമാപന പരിപാടിയുടെ ഭാഗമായി നടന്നു. മണ്ഡല തലം മുതല്‍ ഉപരി ചുമതലയുള്ള എണ്ണായിരത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ശിബിരത്തില്‍ പങ്കെടുത്തത്. പരിവാര്‍സംഘടനകളുടെ സംസ്ഥാന ചുമതലയുള്ള നിശ്ചയിക്കപ്പെട്ട പ്രവര്‍ത്തകരും ശിബിരത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

Kerala

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

News

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

സോനം വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നു (ഇടത്ത്) ബ്രഡ് പക്കോഡയും നൂഡില്‍സും തട്ടിവിടുന്ന കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ(വലത്ത്)

സോനം വാങ്ങ് ചുക്ക് നിരാഹാരത്തില്‍, പക്കോഡയും നൂഡില്‍സും കഴിച്ച് കോക്രോച്ച് പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ; വിമര്‍ശനം ഉയരുന്നു

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.