കൊച്ചി: വടയമ്പാടി ഭജനമഠം ദേവീക്ഷേത്ര മൈതാനവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നത്തില്‍ മാവോയിസ്റ്റ്-മുസ്ലിം തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണയുമായി സിപിഎം. ക്ഷേത്രമൈതാനത്തിന്റെ പട്ടയം റദ്ദാക്കണമെന്നും, പൊതു ആവശ്യങ്ങള്‍ക്കായി മൈതാനം വിട്ടുകൊടുക്കണമെന്നുമാവശ്യപ്പെട്ട് സിപിഎം ഇന്ന് വടയമ്പാടിയില്‍ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. ഇത് പ്രദേശത്ത് ഹിന്ദു സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റ്- ജിഹാദി കൂട്ടുകെട്ടിന് സഹായകമാകുന്ന നിലപാടാണന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ജാതി വേര്‍തിരിവ് സ്യഷ്ടിച്ച് സമൂഹത്തില്‍ അസ്വാരസ്യം ഉണ്ടാക്കാനുള്ള ബോധപൂര്വ്വമായശ്രമങ്ങളാണ് മാവോയിസ്റ്റ് സഹായത്തോടെ ജിഹാദി സംഘടനകള്‍ നടത്തുന്നത്. പട്ടികജാതിവിഭാഗത്തെ ജാതീയമായി ഇളക്കിവിടുകയാണ് ഇവര്‍ ചെയ്യുന്നത്. ക്ഷേത്രത്തിന് മുന്നിലുള്ള മൈതാനം ക്ഷേത്ര കമ്മിറ്റിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ പതിച്ചു നല്‍കിയതാണ്. മൈതാനം ചുറ്റു മതില് കെട്ടി തിരിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. തങ്ങള്‍ ഉപയോഗിച്ചിരുന്ന മൈതാനം മതില് കെട്ടിതിരിച്ചതിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നു. പ്രതിഷേധക്കാര്‍ മതില് പൊളിച്ചുനീക്കുകയും ചെയ്തു. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് മാവോയിസ്റ്റ്- ജിഹാദി സംഘങ്ങള്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.
ക്ഷേത്രത്തില്‍ ഉത്സവം നടക്കുമ്പോള്‍ ക്ഷേത്രത്തിന് മുന്നില്‍ പന്തല്‍കെട്ടി ദളിത് ഭൂസംരക്ഷണ സമിതിയെന്ന പേരില്‍ സമരം തുടങ്ങി. സമരത്തിന് പിന്നില്‍ മാവോയിസറ്റ്- മുസ്ലിം തിവ്രവാദ സംഘടനകളായിരുന്നു. ക്ഷേത്ര ഭാരവാഹികളുടെ പരാതിയെ തുടര്‍ന്ന് കളക്ടര്‍ പ്രശ്നത്തില്‍ ഇടപെടുകയും സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിക്കുകയും ചെയ്തു. എന്നാല്‍ ക്ഷേത്രത്തിന് മുന്നിലെ സമരപന്തല്‍ പൊളിച്ച് നീക്കാന്‍ സമരക്കാര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് സമരപന്തല്‍ ബലമായി പൊളിച്ചു നീക്കാന്‍ കളക്ടര്‍ പോലീസിന് നിര്‍ദേശം നല്കി. സമരപന്തല്‍ പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത് പോരാട്ടം, ഞാറ്റുവേല, പിഡിപി, എസ്ഡിപിഎ പ്രവര്‍ത്തകരായിരുന്നു. മാവോയിസ്റ്റ് ബന്ധമുള്ള രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാതി മതിലിനെതിരെയുള്ള സമരമെന്ന കുപ്രചരണം നടത്തി ഹിന്ദു സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുള്ള നീക്കമാണ് ഇക്കൂട്ടര്‍ നടത്തിയത്. ഇവര്‍ക്ക് സഹായകരമായ നിലപാടാണ് ഇപ്പോള്‍ സിപിഎം സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: