Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഇങ്ങനെയൊരു പാര്‍ട്ടി ഇന്ത്യയില്‍ വേണോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2018, 02:45 am IST
inEditorial

ഇന്ത്യയിലെ ഒരു ദേശീയപാര്‍ട്ടി എന്നാണ് സിപിഎംഅവകാശപ്പെടുന്നത്. എന്നാല്‍ അവര്‍ സ്വീകരിക്കുന്ന നയം ദേശവിരുദ്ധമാണെന്നാണ് ഏറ്റവും ഒടുവില്‍ അതിന്റെ ചില നേതാക്കള്‍ സ്വീകരിച്ച നിലപാടുകള്‍ വ്യക്തമാക്കുന്നത്. ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, കണ്ണൂര്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇന്ത്യയെ കുറ്റപ്പെടുത്താനും ചൈനയെ പുകഴ്‌ത്താനും തയ്യാറായി. സിപിഎമ്മിന്റെ ഉന്നതപദവിയായ പൊളിറ്റ്ബ്യൂറോ അംഗങ്ങളാണ് കോടിയേരിയും പിണറായിയും. സംസ്ഥാന സമ്മേളനത്തിന്റെയും പാര്‍ട്ടി കോണ്‍ഗ്രസിന്റെയും മുഖ്യവിഷയം ഇന്ത്യയ്‌ക്കെതിരായിരിക്കുമെന്നതിന്റെ സൂചനയാണ് നേതാക്കള്‍ നല്‍കിയിരിക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും നയിക്കുന്ന ഗ്രൂപ്പുപോര് അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ്. ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സിപിഎമ്മിന്റെ ഭാവിയെന്തെന്നുപോലും തീരുമാനിക്കും. കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി രൂപംകൊണ്ടതാണ് തര്‍ക്കമെന്ന് പൊതുധാരണയുണ്ട്. എന്നാല്‍ അധികാരക്കൊതിയാണ് കാതല്‍. കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഎമ്മിന്റെ ഗ്രൂപ്പുകള്‍ക്കെല്ലാം ഒരു നയമാണ്. അത് മുമ്പുതന്നെ തെളിഞ്ഞതാണ്.

കോണ്‍ഗ്രസുമായി ഐക്യം വേണ്ടെന്ന് ഇപ്പോള്‍ പറയുന്ന കാരാട്ടിന്റെകൂടി പിന്തുണയോടെയാണ് ഭൂരിപക്ഷമില്ലാത്ത കോണ്‍ഗ്രസിനെ അധികാരത്തിലേറ്റാന്‍ യുപിഎ സഖ്യമുണ്ടാക്കിയത്. കേരളത്തില്‍ പരസ്പരം മത്സരിച്ച കോണ്‍ഗ്രസും സിപിഎമ്മും ദല്‍ഹിയില്‍ ഒന്നിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചാണ് മത്സരിച്ചത്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒരുമിക്കുമെന്നതില്‍ സംശയമില്ല. മുഖ്യശത്രു ബിജെപിയാണെന്ന് പ്രഖ്യാപിച്ച സിപിഎമ്മിന് മറ്റ് മാര്‍ഗമൊന്നുമില്ല. അത് കേരളത്തില്‍ ചര്‍ച്ചയാകാതെ വഴിതിരിച്ചുവിടാനാണ് ഇപ്പോള്‍ വീണ്ടും ചൈനാവിഷയം ചര്‍ച്ചയ്‌ക്കെടുത്തത്. എന്തിനുവേണ്ടിയാണ്, സിപിഎം ചൈനയ്‌ക്കൊപ്പം നില്‍ക്കുന്നതെന്ന് വ്യക്തമാണ്. ഒരിക്കലും ഇന്ത്യയ്‌ക്കൊപ്പം നിന്ന ചരിത്രം ചൈനക്കില്ല. ഒരിക്കല്‍ നല്ലബന്ധത്തിലേക്ക് വന്നുവെന്ന് തോന്നിച്ചപ്പോഴാണ് ഇന്ത്യന്‍ മണ്ണിലേക്ക് ചൈനീസ് പട്ടാളം കടന്നുകയറിയത്. ഓര്‍ക്കാപ്പുറത്ത് ഇന്ത്യയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ച ചൈന നമുക്കുണ്ടാക്കിയ നഷ്ടം ചെറുതല്ല. അതിന്റെ മുറിപ്പാടുകള്‍ ഒരിക്കലും മായ്‌ക്കാന്‍ ചൈന തയ്യാറായിട്ടില്ല.

ഇന്ത്യന്‍ മണ്ണ് മാന്തിയെടുക്കാന്‍ ഇന്നും ചൈന ഒരുങ്ങിനില്‍ക്കുകയാണ്. ദോക്‌ലാമില്‍ ചൈനയുടെ സാന്നിധ്യം ഒരിക്കല്‍ക്കൂടി ഇന്ത്യയെ കെണിയില്‍ വീഴ്‌ത്താനാണ്. അതിനെ അപലപിക്കാന്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ തയ്യാറായിട്ടില്ല. പലകുറി അതിര്‍ത്തി കടന്നുകയറി പതാക നാട്ടിയ ചൈനയുടെ നടപടിയെ എതിര്‍ക്കാന്‍ കൂട്ടാക്കിയിട്ടില്ല. ഇന്ത്യയുമായി പാകിസ്ഥാന്‍ മുഖാമുഖം നില്‍ക്കുകയാണ്. പാക്കിസ്ഥാനാണ് ശരിയെന്നുപറയുന്ന രാജ്യമാണ് ചൈന. പാക്കിസ്ഥാന് ചൈന ആയുധം നല്‍കുന്നത് ഇന്ത്യയ്‌ക്കെതിരെ വെടിയുതിര്‍ക്കാനാണ്. കശ്മീരില്‍ ഇന്ത്യാവിരുദ്ധ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതില്‍ പാക്കിസ്ഥാനൊപ്പം ചൈനയുമുണ്ട്. എന്നിട്ടും ഇന്ത്യയിലെ ഒരു പാര്‍ട്ടി ചൈനയെ ന്യായീകരിക്കുന്നുവെങ്കില്‍ അത്തരക്കാരെ രാജ്യദ്രോഹികള്‍ എന്നേ വിളിക്കാനാകൂ. രാജ്യദ്രോഹികള്‍ക്ക് ഇന്ത്യയില്‍ ഒരു രാഷ്‌ട്രീയപാര്‍ട്ടിയായി നിലനില്‍ക്കാന്‍ അര്‍ഹതയില്ല. അതുകൊണ്ടുതന്നെ സിപിഎം പിരിച്ചുവിടണം. അല്ലെങ്കില്‍ അംഗീകാരം റദ്ദാക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.