രണ്ടു പതിറ്റാണ്ട് മുമ്പ് ഇന്ത്യ ഘടനാപരമായ മാറ്റങ്ങളിലൂടെ ലോകത്തിന് അതിനെ തുറന്നുകൊടുത്തു. നൂറ്റാണ്ടുകളായി മൂര്‍ച്ചകൂട്ടിവരുന്ന സഹജാവബോധത്തിന്റെ അടിസ്ഥാനത്തില്‍ സ്വാഭാവികമായി അത് കിഴക്കോട്ട് തിരിയുകയായിരുന്നു. അതോടെ കിഴക്കുമായുള്ള ഇന്ത്യയുടെ പുനസ്സംയോജനം ആരംഭിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ പ്രധാനപ്പെട്ട പങ്കാളികളും വിപണികളും കിടക്കുന്നത് ആസിയാനിലും കിഴക്കന്‍ ഏഷ്യയിലും തുടങ്ങി വടക്കേ അമേരിക്കവരെയാണ്-എല്ലാം കിഴക്ക് കിടക്കുന്നവ. എന്നാല്‍ കരയിലും കടലിലും നമ്മുടെ അയല്‍ക്കാരായ തെക്കുകിഴക്കന്‍ ഏഷ്യയും ആസിയാനുമാണ് കിഴക്കോട്ടുള്ള നമ്മുടെ നോട്ടത്തിനും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ‘ആക്ട് ഈസ്റ്റ്’ നയത്തിനും സ്പ്രിംഗ്ബോര്ഡായിരിക്കുന്നത്.
സംഭാഷണ പങ്കാളികള്‍ എന്ന നിലയില്‍ നിന്നും ആസിയാനും ഇന്ത്യയും തന്ത്രപരമായ പങ്കാളികളായി. ഓരോ ആസിയാന്‍ അംഗങ്ങളുമായും നമുക്ക് വളര്‍ന്നുവരുന്ന നയതന്ത്രപരവും സാമ്പത്തികവും സുരക്ഷാപങ്കാളിത്തവുമുണ്ട്. നമ്മുടെ കടല്‍ സംരക്ഷിക്കുന്നതിനും ഭദ്രമാക്കുന്നതിനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്.
ആസിയാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള പ്രധാനപ്പെട്ട ഒരു നിക്ഷേപകരാജ്യം കൂടിയാണ് തായ്ലന്റ്. തെക്ക്-തെക്കുകിഴക്കന്‍ ഏഷ്യയെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട മേഖല പങ്കാളികളുമാണ് നമ്മള്. ഏഷ്യ സഹകരണ സംഭാഷണത്തിലും ഇന്ത്യന്‍ മഹാസമുദ്ര റിം അസോസിയേഷനിലും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. 2016ല്‍ തായ്ലന്റ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം ഉഭയകക്ഷി ബന്ധങ്ങളില്‍ ദീര്‍ഘകാലം നിണ്ടുനില്‍ക്കുന്ന സുശക്തഫലം ഉളവാക്കുകയും ചെയ്തിട്ടുണ്ട്.
2007ല്‍ പ്രസിഡന്റ് നുഗ്യാന്‍ ടാന്‍ ദുങ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നമ്മള് തന്ത്രപരമായ പങ്കാളിത്ത കരാര്‍ ഒപ്പിട്ടിരുന്നു. 2016ല്‍ എന്റെ വിയറ്റ്നാം സന്ദര്‍ശനത്തോടെ തന്ത്രപരമായ പങ്കാളിത്തമെന്നത് സമഗ്ര തന്ത്രപരമായ പങ്കാളിത്തമായി മാറി. വളര്‍ന്നുവരുന്ന സാമ്പത്തിക വാണിജ്യ ഇടപാടുകള്‍ ഇന്ത്യയും വിയറ്റ്നാമുമായുള്ള ബന്ധം അടയാളപ്പെടുത്തുന്നതാണ്.
ആഴത്തിലുള്ള ബന്ധുത്വത്തില്നിന്നും ബുദ്ധമത പാരമ്പര്യത്തില്‍ നിന്നും ഒഴുകുന്ന മതവും സംസ്ക്കാരവും ഒപ്പം നമ്മുടെ ചരിത്രപങ്കാളിത്തത്തിന്റെ കഴിഞ്ഞകാലങ്ങളും നമ്മെ ശക്തമായി ബന്ധിപ്പിക്കുന്നു. ഈ പങ്കാളിത്ത പാരമ്പര്യത്തിന്റെ സൂചകമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സഹായത്തോടെ ആനന്ദക്ഷേത്രം പുനഃസ്ഥാപിക്കാനുള്ള സഹകരണം.
ഇന്ത്യയ്ക്ക് ഈ മേഖലയിലുള്ള ബന്ധത്തിലേക്കുള്ള ഒരു പൈതൃകവാതായനമാണ് സിങ്കപ്പൂര്‍, ഇന്നിന്റെ പുരോഗതിയും നാളത്തെ സാദ്ധ്യതകളുമാണ്. ഇന്ത്യയും ആസിയാനും തമ്മിലുള്ള ഒരു പാലമാണ് സിങ്കപ്പൂര്‍.
ഇന്ന് ഇത് കിഴക്കോട്ടുള്ള നമ്മുടെ കവാടമാണ്, നമ്മുടെ പ്രധാനപ്പെട്ട സാമ്പത്തിക പങ്കാളിയും നിരവധി മേഖല ആഗോള വേദികളില്‍ നമ്മുടെ പങ്കാളിത്തം പ്രതിദ്ധ്വനിപ്പിക്കുന്ന പ്രമുഖ ആഗോള തന്ത്രപരമായ പങ്കാളിയുമാണ്. ഇന്ത്യയും സിങ്കപ്പൂരും തന്ത്രപരമായ പങ്കാളികളാണ്.
രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ നടത്തിയ ഫിലിപ്പൈന്‍സ് സന്ദര്‍ശനം വളരെ തൃപ്തികരമായിരുന്നു. അവിടെ ആസിയാന്‍-ഇന്ത്യ, ഇഎഎസുമായി ബന്ധപ്പെട്ട ഉച്ചകോടികളില്‍ പങ്കടുക്കുന്നതിനോടൊപ്പം ഫിലിപ്പൈന്‍സ് പ്രസിഡന്റ് ഡ്യൂട്രേറ്റുമായി കൂടിക്കാഴ്ച നടത്തുന്നതിനും സാധിച്ചിരുന്നു. എങ്ങനെ ഊഷ്മളവും പ്രശ്നരഹിതവുമായ ബന്ധം തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയുമെന്നതിനെക്കുറിച്ച് വളരെ ആഴത്തിലൂം വിശദമായും ചര്‍ച്ച നടത്തി. നമ്മള് രണ്ടു രാജ്യങ്ങളിലും സേവനങ്ങളിലും വളര്‍ച്ചാനിരക്കിലും ശക്തമാണെന്ന് മാത്രമല്ല, പ്രധാനപ്പെട്ട രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലുമാണ്. നമ്മുടെ വ്യാപാര വാണിജ്യ സാദ്ധ്യതകള്‍ വലിയ വാഗ്ദാനം നല്കുന്നവയാണ്.
ആസിയാനില്‍ നിന്നുള്ള ഇന്ത്യയിലെ മൂന്നാമത്തെ വലിയ വ്യാപാരപങ്കാളിയാണ് മലേഷ്യ. മാത്രമല്ല, ആസിയാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപകരില്‍ പ്രധാനിയുമാണ്. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ രണ്ടിരട്ടിയായി. 2011 മുതല്‍ തന്നെ ഇന്ത്യയും മലേഷ്യയും തമ്മില്‍ ഒരു സമഗ്ര സാമ്പത്തിക സഹകരണത്തിനുള്ള ഉഭയകക്ഷികരാറുമുണ്ട്. ഈ കരാറിന് ചില സവിശേഷതകളുമുണ്ട്.
കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ത്യയും ബ്രൂണെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയായി. യുഎന്‍ നാം, കോമണ്‍വെല്‍ത്ത്, എആര്‍എഫ് എന്നിവയില്‍ ഇന്ത്യയും ബ്രൂണെയും പൊതു അംഗത്വം പങ്കുവയ്ക്കുന്നുണ്ട്. 2008ല്‍ ബ്രൂണെസുല്ത്താന്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ത്യ-ബ്രൂണെബന്ധത്തില് നാഴിക്കല്ലായിരുന്നു. 2016 ഫെബ്രുവരിയില്‍ ഇന്ത്യന്‍ ഉപരാഷ്ട്രപതി ബ്രൂണെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയും ലാവോ പിഡിആറും തമ്മിലുള്ള ബന്ധം വളരെ വിശാലമായ നിരവധി മേഖലകളിലായി വ്യാപിച്ചുകിടക്കുകയാണ്. ലാവോ പിഡിആറിലേക്ക് ഊര്‍ജ്ജ പ്രസരണത്തിലും കാര്‍ഷികമേഖലയിലും ഇന്ത്യയുടെ സജീവമായ ഇടപെടലുണ്ട്. ഇന്ന് ഇന്ത്യയും ലാവോ പിഡിആറും നിരവധി ബഹുതല-പ്രാദേശിക വേദികളില്‍ സഹകരിക്കുന്നുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 90 നോട്ടിക്കല്‍ മൈല്‍ മാത്രം അകലത്തില്‍ കിടക്കുന്ന ഇന്ത്യയും ഇന്തോനേഷ്യയും രണ്ടു സഹസ്രാബ്ദത്തിലേറെയായി തുടരുന്ന സംസ്ക്കാരാധിഷ്ഠിതമായ ബന്ധമാണുള്ളത്. അത് ഒഡീഷയിലെ വാര്‍ഷികാഘോഷമായ ബാലിയാത്രയായിക്കോട്ടെ, അല്ലെങ്കില്‍ മഹാഭാരതത്തിലേയും രാമായണത്തിലേയും ഇതിഹാസകഥാപാത്രങ്ങളായിക്കോട്ടെ, അവയെല്ലാം തന്നെ ഇന്തോനേഷ്യയില്‍ അങ്ങോളമിങ്ങോളം കാണാനാകും. ഈ സവിശേഷമായ സാംസ്ക്കാരിക നൂലിഴകള്‍ ഏഷ്യയിലെ രണ്ടു വലിയ ജനാധിപത്യ രാജ്യങ്ങളിലെ ജനങ്ങളെ ഒരു കുടക്കീഴിലായി പ്രത്യേക അയല്പക്ക ആശ്ലേഷണത്തോടെ ഒരുമിപ്പിക്കുകയാണ്.
ഇന്ത്യയും കംബോഡിയയും തമ്മിലുള്ള പാരമ്പര്യ സൗഹൃദത്തിന്റെ വേരുകള്‍ കിടക്കുന്നത് സംസ്ക്കാരത്തിന്റെ രൂപീകരണകാലഘട്ടത്തിലാണ്. നമ്മുടെ ചരിത്രപരമായ, മതപരമായ സംസ്ക്കാരത്തിന്റെ ബന്ധങ്ങള്‍ക്കുള്ള ഏറ്റവും വലിയ സാക്ഷ്യപത്രവും മഹത്തായ ചിഹ്നവുമാണ് ആങ്കോര്‍ വാത് ക്ഷേത്രത്തിന്റെ അതിവിശിഷ്ടമായ ഘടന. വളരെ ദുര്‍ഘടാവസ്ഥയിലായിരുന്ന 1986-1993 കാലഘട്ടത്തില്‍ അങ്കോര്‍ വാത് ക്ഷേത്രത്തിന്റെ പുനഃസ്ഥാപിക്കലും സംരക്ഷണവും ഏറ്റെടുക്കുന്നത് ബഹുമാനമായാണ് ഇന്ത്യ കണ്ടത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടാ-പോങ് ക്ഷേത്രത്തിന്റെ പുനഃസ്ഥാപനത്തിലും ഈ വിലയേറിയ പങ്കാളിത്തം ഇന്ത്യ തുടരുന്നുണ്ട്.
പ്രധാനമന്ത്രിയെന്ന നിലയില്‍ ഞാന്‍ നാല് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയിലും കിഴക്കന്‍ ഏഷ്യ ഉച്ചകോടിയിലും പങ്കടുത്തിട്ടുണ്ട്. ഇത് ആസിയാന്‍ ഐക്യം, കേന്ദ്രീകൃത നേതൃത്വം എന്നിവ ഈ മേഖലയുടെ വീക്ഷണം രൂപീകരിക്കുന്നതിന് സഹായിക്കുമെന്ന ദൃഢവിശ്വാസം ശക്തിപ്പെടുത്തുന്നു.
ഇത് നാഴികക്കല്ലുകളുടെ വര്‍ഷമാണ്. കഴിഞ്ഞവര്‍ഷം ഇന്ത്യ 70ലെത്തി. ആസിയാന്‍ സുവര്‍ണ്ണ നാഴികക്കല്ലായ 50ലും എത്തി. നമുക്ക് ഓരോരുത്തര്‍ക്കും ഭാവിയെ ശുഭാപ്തിവിശ്വാസത്തോടെയും നമ്മുടെ പങ്കാളിത്തത്തെ ദൃഢവിശ്വാസത്തോടെയും നോക്കിക്കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: