കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ചുകൊണ്ട് മലയാളികള്‍.പെരുമ്പാവൂരില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ ആലിം മാലികിന്റെ പക്കല്‍ നിന്നും ആറര ലക്ഷം രൂപയാണ് മലയാളി സംഘം തട്ടിയെടുത്തത്.പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ശമ്പളം ശേഖരിച്ച് നാട്ടിലേക്ക് അയക്കുന്ന ജോലിയാണ് അബ്ദുളൡന്റത്.കഴിഞ്ഞ പത്ത് വര്‍ഷമായി ഇയ്യാള് ഈ ജോലി തുടരുന്നു.പോലീസാണെന്ന് പരിചയപ്പെടുത്തിയാണ് സംഘം അബ്ദുളിന്റെ പക്കല്‍ നിന്നും പണം തട്ടിയെടുത്തത്.പെരുമ്പാവൂര്‍ ഐസിഐസിഐ ബാങ്ക് ശാഖയുടെ മുന്നില്‍ വച്ച് അബ്ദുള്‍ മാലിക്കിനെ കാറില്‍ കയറ്റി പണം തട്ടിയെടുത്തതിന് ശേഷം പിറ്റേന്ന് എറണാകുളത്തെ ഗാന്ധിനഗറില്‍ ഇറക്കി വിടുകയായിരുന്നു. അബ്ദുള്‍ പെരുമ്പാവൂര്‍ പോലീസ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
കളമശ്ശേരിയില്‍ ബംഗാളില്‍ നിന്നുള്ള രണ്ട് തൊഴിലാളികള്‍ക്ക് ജോലി ശരിയാക്കിക്കൊടുത്ത് അവരുടെ ഫോണ്‍ തട്ടിയെടുത്തതും മലയാളിയാണ്.യൂസിന്,രാജ് എന്നിവരുടെ മൊബൈല്‍ ഫോണുകളാണ് നഷ്ടമായത്.കൊച്ചി സര്‍വ്വകലാശാല കോളനിയിലെത്തിയ യുവാവ് രണ്ട് ഹിന്ദിക്കാരെ പണിക്ക് കിട്ടുമോയെന്ന് അവിടുത്തെ കടയില്‍ തിരക്കി.കടയുടമ തനിക്ക് പരിചയമുള്ള രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ ഇയാള്‍ക്കൊപ്പം അയക്കുകയായിരുന്നു.ജോലി സ്ഥലത്ത് മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് യുവാവ് പറഞ്ഞതിന്നടിസ്ഥാനത്തില് മൊബൈല്‍ അയ്യാളെ ഏല്‍പ്പിച്ചു.ഒടുവില്‍ ജോലി കഴിഞ്ഞിട്ടും ഇയ്യാളെ കാണാതെ വന്നപ്പോഴാണ് പറ്റിക്കപ്പെട്ട വിവരം മനസ്സിലാകുന്നത്. ഇയാള്‍ക്കെതിരെ കളമശ്ശേരി പോലീസ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: