കൊച്ചി: ആലുവ തൃക്കുന്നത്ത് സെമിനാരി പള്ളിപ്പെരുന്നാളിന് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്ന് പോലീസ് ഉറപ്പാക്കാണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് യാക്കോബായ വിഭാഗം പ്രശ്നമുണ്ടാക്കാന്‍ സാദ്ധ്യതയുണ്ടെന്നും മതിയായ സംരക്ഷണം നല്കാന് എറണാകുളം റേഞ്ച് ഐജിക്കും ആലുവ റൂറല്‍ എസ്പിക്കും നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ട് സെമിനാരിയിലെ വികാരി ഫാ. യാക്കൂബ് തോമസ് നല്കിയ ഉപഹര്‍ജിയിലാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്.
സെമിനാരിപ്പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് യാക്കോബായ വിഭാഗം വൈദികരോ മതമേലദ്ധ്യക്ഷരോ പള്ളിയിലോ പരിസരത്തോ തിരുക്കര്‍മ്മങ്ങള്‍ ചെയ്യുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. ജനുവരി 22 ലെ ഉത്തരവനുസരിച്ച് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിയമപാലകര്‍ക്ക് ബാദ്ധ്യതയുണ്ടെന്നാണ് ഉപഹര്‍ജിയില്‍ ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് ജനുവരി 23 ന് എറണാകുളം ജില്ലാ കളക്ടര്‍ തങ്ങളെ പെരുന്നാള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നെന്നും യാക്കോബായ വിഭാഗവുമായി ജില്ലാ കളക്ടറും പോലീസും ഒത്തുകളിക്കുമെന്ന് ആശങ്കയുണ്ടെന്നുമാണ് ഉപഹര്‍ജിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: