ലോകത്തെമ്പാടുമുള്ള മത്സ്യത്തൊഴിലാളികളുടെ ആശ്രയവും അന്നദാതാവുമായ കടലമ്മയുടെ തിരുപ്പിറവികളായ മത്സ്യശേഷി വര്‍ദ്ധിപ്പിക്കാനും ആ സമ്പത്ത് എക്കാലവും നിലനില്‍ക്കാനും മൂക്കുംപുഴ ക്ഷേത്രത്തില്‍ ആണ്ടുതോറും നടത്തി വരുന്ന ചടങ്ങാണ് മീനൂട്ട്. കടല്‍തീരത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ക്ഷേത്രംതന്ത്രി സുകുമാരന്‍തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ പൂജകളാരംഭിച്ചു. പൂജ ചെയ്ത ഹവിസ് വ്രതശുദ്ധിയോടെ തയ്യാറായിനിന്ന ഭക്തര്‍ സമുദ്രത്തില്‍നിമഞ്ജനം ചെയ്തു. കൊട്ടാരക്കര ഗണപതിക്ഷേത്ര മേല്‍ ശാന്തി വിഷ്ണുനമ്പൂതിരി, അമൃതാനന്ദമയീമഠത്തിലെ സ്വാമി അഭേദാമൃതചൈതന്യ എന്നിവര്‍ മുഖ്യതിഥികളായിരുന്നു. ക്ഷേത്രം മേല്‍ശാന്തി സന്തോഷ്ശാന്തി, കീഴ്ശാന്തി ഗണപതിശാന്തി എന്നിവര്‍ പൂജക്ക് നേതൃത്വം നല്‍കി.
















