കൊച്ചി: കടല്‍ ജീവികളില്‍ നിന്നും കൂടുതല്‍ പ്രകൃതിദത്ത ഉത്പന്നങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്. സിഎംഎഫ്ആര്ഐവിന്റര് സ്കൂളിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടല്‍ ബാക്റ്റീരിയകളില്‍ നിന്നുമുള്ള ആന്റി മൈക്രോബിയല്‍ ഉത്പന്നം, കടല്‍പ്പായലില്‍ നിന്നുമുള്ള ന്യൂട്രാസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവ നിര്‍മാണ ഘട്ടത്തിന്റെ അവസാനദശയിലാണ്. കടല്‍ ജീവികളില്‍ നിന്ന് നിര്‍മ്മിച്ച വിവിധ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളും സിഎംഎഫ്ആര്‍ഐ ഉടന്‍ പുറത്തിറക്കും.
ആരോഗ്യ-മരുന്നുത്പാദന രംഗത്ത് ഏറെ സാധ്യതകളുണ്ടെന്ന് തെളയിക്കപ്പെട്ട കടല്‍ജീവികളിലടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങള്‍ വേര്‍തിരിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിന്റര്‍ സ്കൂളില്‍ പരിശീലനം. രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും 25 ഗവേഷകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. സിഎംഎഫ്ആര്‍ഐയിലെ മറൈന്‍ ബയോടെക്നോളജി വിഭാഗം നടത്തുന്ന വിന്റര്‍ സ്കൂള്‍ 21 ദിവസം നീണ്ടുനില്‍ക്കും.
കേന്ദ്ര ബയോടെക്നോളജി വകുപ്പ് മുന്‍ സെക്രട്ടറി ഡോ. മഞ്ജു ശര്‍മ്മ ഉദ്ഘാടനം ചെയ്തു. മറൈന്‍ ബയോടെക്നോളജി വിഭാഗം മേധാവി ഡോ. പി. വിജയഗോപാല്‍, സീനിയര്‍ സയന്റിസ്റ്റ് ഡോ. കാജല്‍ ചക്രവര്‍ത്തി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: