Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പാവം മാനവ ഹൃദയത്തിലെ അമ്പലമണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2018, 08:52 am IST
in Literature

ആശയങ്ങളുടെ ചെറുപ്പവും വാക്കുകളുടെ കൗമാരവുമായി പഴുത്ത മാമ്പഴംപോലെ പരിപാകത്തിന്റെ തുഞ്ചെത്തെത്തുമ്പോഴും പ്രായമാകാത്ത കാവ്യമുത്തശി. എണ്‍പത്തിനാലിന്റെ ചെറുപ്പത്തില്‍ കവയിത്രി സുഗതകുമാരി ശതാഭിഷിക്തയാകുമ്പോഴും മലയാളിയുടെ ഉള്ളുണര്‍ത്തുന്ന ആ കവിതയ്‌ക്ക് നവയൗവനം. മാനുഷികതയുടെ സമസ്ത വികാരങ്ങളുടേയും സാഗരം നീന്തിക്കേറുന്ന സുഗതക്കവിതകളുടെ മുന്നില്‍ നമിച്ച് കേരളം നേടുന്നത് സാരസ്വതങ്ങളുടെ ആത്മസംതൃപ്തി. 

ഇന്നു മലയാളത്തിനു കവിക്കൂട്ടപ്പെരുക്കം വലുതാണെങ്കിലും മലയാളിയുടെ മാനസസരോവരമാകാന്‍ കഴിയുന്ന അപൂര്‍വം കവികളില്‍ ഒരാള്‍ സുഗതകുമാരിയാണ്. ഗദ്യ കവിതയുടെ ആധുനിക വായനാസൗന്ദര്യത്തിനും മീതെയാണ് ഛന്ദസിന്റെ ലാവണ്യവും ലവണമുദ്രയുമുള്ള സുഗതകുമാരിക്കവിതകള്‍. കുമാരനാശാന്‍ കവിതക്കാലത്തിന്റെ അനുഭവമിയന്നതും എന്നാല്‍ കുറേക്കൂടി ലളിതസുഭഗകവുമായൊരു രചനാരീതിയിലൂടെ കവിതയിലെ ഗദ്യപ്രദേശങ്ങിലെ നിലാവെട്ടത്തിനുപകരം കാവ്യോന്മീലനത്തിന്റെ സൂര്യശോഭ തരുന്നുണ്ട് സുഗതക്കവിതകള്‍. കാടുംമേടും കടലും ആകാശവും പുഴയും കാറ്റും പൂവും പൂമ്പാറ്റയും കിളിയും മൃഗവും മഞ്ഞും മഴയും വെയിലുമൊക്കയായി മനുഷ്യനും പ്രകൃതിയും പ്രപഞ്ചവുമൊക്കെ ചേരുന്ന സ്‌നേഹ രാശികള്‍ ആര്‍ക്കും ബോധ്യപ്പെടുംപോലെ വരികളില്‍ ഈടുവെക്കുന്നതിനാലാവണം ഈ കവിതകള്‍ കൂടുതല്‍ മലയാളികളുടേതായിത്തീരുന്നത്.

കവിതയിലൂടെ മനുഷ്യ സഹജമായ കരുണയും അനുതാപവും നീതിയോടുള്ള ആദരവും അവകാശലംഘനങ്ങളോടുള്ള പ്രതിഷേധവുമൊക്കെയായി സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കെ തന്നെയാണ് പ്രത്യക്ഷത്തില്‍ ഒരു ആക്റ്റിവിസ്റ്റിന്റ നേരിട്ടുള്ള പോര്‍മുഖവും സുഗതകുമാരി തുറന്നിട്ടുള്ളത്. ആനകളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും സമനില തെറ്റിയവര്‍ക്ക്്് പതിന്നാലു ജില്ലകളിലും അഭയ കേന്ദ്രങ്ങള്‍ തുറക്കണമെന്നും ഈ ജന്മദിനത്തില്‍അവര്‍ വിളിച്ചു പറയുന്നത്് ഇത്തരം  അഭയ വാതിലുകളോടുള്ള തുറവികൊണ്ടാണ്. പരിസ്ഥിതി നന്മകളുടെ ജീവജാല മസൃണമായ നൈസര്‍ഗികതയാലാണ് സൈലന്റ് വാലി നിലനിര്‍ത്തുന്നതിനുള്ള പോരാട്ട കൂട്ടായ്‌മയിലേക്കു സുഗതകുമാരി എന്ന കവയിത്രിയും ഒപ്പമായത്. കവിത എഴുതി മാറിനില്‍ക്കാതെ സൈലന്റ് വാലി സമരങ്ങളോട് ഹൃദയം ചേര്‍ക്കുകയായിരുന്നു അവര്‍. ഇന്ദിരാഗാന്ധി സൈലന്റ് വാലി നിലനിര്‍ത്തുമെന്ന് ഉറപ്പുനല്‍കി അതു ചരിത്രമാകുമ്പോള്‍ ഒരു പെണ്‍ ശബ്ദവുംകൂടി അതില്‍ തിരിച്ചറിഞ്ഞതുംകൊണ്ടുകൂടിയാണെന്ന് നമുക്കു പറയാം. അച്ഛന്‍ ബോധേശ്വരന്റെ സാമൂഹ്യ ദേശീയ ബോധ്യങ്ങളിലൂന്നിയ നിലപാടുകളാണ് സുഗതയേയും ഇത്തരം തിരിച്ചറിവുകളിലേക്കു നയിച്ചത്.

രാഷ്‌ട്രീയത്തിന്റെ കൊടിപിടിച്ച ആദര്‍ശങ്ങള്‍ക്കു പകരം മൂല്യവത്തായ മനുഷ്യവികാരങ്ങളില്‍ മഷിമുക്കി എഴുതിയവയാണ് സുഗതകുമാരിയുടെ കവിതകള്‍. അഭയത്തിന്റെയും അഭയ സങ്കേതത്തിന്റേയും കവിതകള്‍ കൂടിയാണ് സുഗതയുടേത്. 1961ല്‍ ആദ്യ കവിതാസമാഹാരം മുത്തുച്ചിപ്പി പുറത്തുവന്നു. പാവം മാനവ ഹൃദയം, പാതിരാപ്പൂക്കള്‍, പ്രണാമം, ഇരുള്‍ച്ചിറകുകള്‍, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍ തുടങ്ങി വായനയെ അനുഗ്രഹിച്ച നിരവധി കവിതകള്‍ മലയാള ഭാവനയെ ഇന്നും തുടര്‍ വായനയിലൂടെ പ്രസാദമാകുകയാണ്. കവിതകളുടെ തലക്കെട്ടുകളില്‍ തന്നെയുണ്ട് സുഗതക്കവിതകളുടെ മനുഷ്യക്കമ്പം.ഇന്നത്തെ ആസുരകാലത്തിനിടയില്‍ പാവം മാനവഹൃദയത്തെ സ്‌നേഹത്തിന്റെ രാത്രമഴകൊണ്ട് നനച്ച് ഉള്ളുണര്‍ത്തുന്ന അമ്പലമണികളായി തീരുകയാണ് സുഗതകുമാരിയുടെ കവിതകള്‍.                          

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.