മരട്: തമിഴ്നാട് സ്വദേശിനിയും ബധിരയും മൂകയുമായ വീട്ടമ്മയോട് അടുപ്പം കൂടി ഭീഷണിപ്പെടുത്തി അഞ്ചര പവന് ആഭരണങ്ങള്‍ കൈവശപ്പെടുത്തിയ കമിതാക്കള്‍ പിടിയില്‍. തൈക്കൂടം കൊഴുപ്പാട്ടുപറമ്പില് വിഷ്ണു ഗോപാല്‍ (25), തൃച്ചാറ്റുകുളം സ്വദേശിനി രേഷ്മ രാജേഷ് (22)എന്നിവരെയാണ് മരട് പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയോടെ ആയിരുന്നു സംഭവം. തമിഴ്നാട് സ്വദേശിനി ശരണ്യ(27)യുടെ ആഭരണമാണ് തട്ടിയെടുത്തത്. ഇവര്‍ താമസിക്കുന്നതിന് അടുത്തു തന്നെയാണ് വിഷ്ണു താമസിക്കുന്നത്. കമിതാക്കളായ വിഷ്ണുവും രേഷ്മയും വീട്ടമ്മയുടെ ഒന്നര വയസുള്ള കുട്ടിയെ കളിപ്പിക്കുവാന്‍ എന്ന മട്ടിലാണ് അടുത്തത്.
ആഭരണങ്ങള്‍ കൈക്കലാക്കുവാനുള്ള ശ്രമം വീട്ടില്‍ ആളുകള്‍ ഉണ്ടായതിനാല്‍ രണ്ടു പ്രാവശ്യം പരാജയപ്പെട്ടിരുന്നു. വെള്ളിയാഴ്ച്ച ആരും ഇല്ല എന്ന് ഉറപ്പു വരുത്തിശേഷം രേഷ്മ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ എല്ലാം ഊരിവാങ്ങി വിഷ്ണുവിന്റെ ബൈക്കിനു പിന്നില്‍ കയറി പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്. സൗത്ത് സിഐ സിബി ടോം, മരട് എസ്ഐ ആന്റണി ജോസഫ് നെറ്റോ, സിപിഒ വി.പി. പ്രദീപ്, എഎസ്ഐ കെ.വി. ദിനേഷ്, കെ.പി. ഷിബിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: