Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവും പരമാത്മാവും ഒന്നുതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2018, 02:30 am IST
inSamskriti

ഉറക്കത്തില്‍ ഇന്ദ്രിയങ്ങളും മറ്റും ആത്മാവില്‍ ലയിച്ചിരിക്കുന്നതിനെ ഉദാഹരിക്കുന്നു-

സ യഥാ സോമ്യ വയാംസി വാസോ വൃക്ഷം സംപ്രതിഷ്ഠന്തേ

ഏവം ഹവൈ തത്‌സര്‍വ്വം പര ആത്മനി സംപ്രതിഷ്ഠതേ

സന്ധ്യയാകുമ്പോള്‍ പക്ഷികള്‍ താമസിക്കുന്ന മരത്തില്‍ ചേക്കേറുന്നതുപോലെ കരണങ്ങളെല്ലാം പരമാത്മാവില്‍ ചേരുന്നു. പകല്‍ മുഴുവന്‍ പാറി പറന്ന് നടക്കുന്ന പക്ഷികള്‍ രാത്രിയാകുമ്പോഴേക്കും വാസസ്ഥാനമായ മരത്തിലേക്ക് തിരികെയെത്തും. അതുപോലെ ജാഗ്രത് സ്വപ്ന വിഷയങ്ങളില്‍ അങ്ങുമിങ്ങും  അലഞ്ഞു നടക്കുന്ന ഇന്ദ്രിയങ്ങളും മനസ്സും എല്ലാം ഉറക്കത്തില്‍ പരമാത്മാവില്‍ ആശ്രയിച്ച് നില്‍ക്കുന്നു.

അടുത്ത മന്ത്രത്തില്‍ എന്തൊക്കെയാണ് പരമാത്മാവില്‍ ചെന്ന് ചേരുന്നത് എന്ന് വിവരിക്കുന്നു.

പൃഥിവീ ച പൃഥിവീമാത്രാ 

ചാപശ്ച്വാപോ മാത്രാപ

തേജശ്ച തേജോമാത്രാച 

വായുശ്ച വായുമാത്രാ ച

ആകാശശ്ചാകാശമാത്രായ 

ചക്ഷുശ്ച ദ്രഷ്ടവ്യം ച

ശ്രോത്രം ച ശ്രോതവ്യം ച 

ഘ്രാണാച ഘ്രാത്സ്യാ ച

രസശ്ച രസയിതവ്യാച ത്വക്ച ഘ്രാത്സ്യാ ച

വാക് ച വകത്തവ്യം ച

 ഹസ്തൗ ചാദാതവ്യം ച

ഉപസ്ഥാശ്ചാനന്ദയി തവ്യം ച പായുശ്ച വിസര്‍ജ്ജയിതവ്യാച

പാദൗപ ഗന്തവ്യാച മനശ്ചമന്തവ്യാച

ബുദ്ധിശ്ച സോദ്ധവ്യം ചാ അഹങ്കാരശ്ച

അഹങ്കര്‍ത്തവ്യാ ച ചിത്താച ചേയിതവ്യാച

തേജശ്ച വിദ്യേതയിതവ്യാച പ്രാണശ്ച

വിധാരയിതവ്യാ ച

പഞ്ചമഹാഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം അവയുടെ സൂക്ഷ്മ തന്മാത്രകളായ ഗന്ധം, രസം, രൂപം, സ്പര്‍ശം, ശബ്ദം, പഞ്ചേന്ദ്രിയങ്ങളായ മൂക്ക്, നാക്ക്, കണ്ണ്, തൊലി, കാത് അവയുടെ വിഷയങ്ങളായ ഗന്ധം, രസം, രൂപം, സ്പര്‍ശം, ശബ്ദം. കര്‍മ്മേന്ദ്രിയങ്ങളായ വാക്, പാണി, പാദം, പായു, ഉപസ്ഥം അവയുടെ വിഷയങ്ങളായ മനസ്സ്, ബുദധി, ചിത്തം, അഹങ്കാരം അവയുടെ വിഷയങ്ങളായ മനനം, ബോധം, ചേതന ക്രിയ, അഹങ്കരിക്കല്‍ തേജസ്സ് അത് പ്രകാശിപ്പിക്കുന്ന വിഷയം പ്രാണന്‍ വിഷയമായ വിധാരണം എന്നിവയെല്ലാം. ആത്മാവിനെ ആശ്രയിച്ചുനില്‍ക്കുന്നനുവെന്നര്‍ത്ഥം. നാമരൂപാത്മകമായ കാര്യകരണ പ്രപഞ്ചം ഇതുമാത്രമേയുള്ളൂ. അതിനെല്ലാം കാരണവും ആശ്രയവുമായി നില്‍ക്കുന്നതാണ് ആത്മാവ്. എല്ലാം അ#ിയുന്നത് ആത്മാവാണെന്ന് പറയുന്നു. 

ഏഷ ങി ദ്രഷ്ടാ സ്പ്രഷ്ടാ 

ശ്രോതാ ഘ്രാതാരസയിതാ 

മന്താ ബോദ്ധാ കര്‍ത്താ 

വിജ്ഞാനാത്മാ പുരുഷഃ സ

പരേളക്ഷര ആത്മനി സംപ്രതിഷ്ഠതേ

ഈ ആത്മാവ് കാണുന്നവനും സ്പര്‍ശിക്കുന്നവനും കേള്‍ക്കുന്നവനും മണക്കുന്നവനും രുചിക്കുന്നവനും മനനം ചെയ്യുന്നവനും (അഹങ്കരിക്കല്‍) അറിയുന്നവനും പൂര്‍ണനുമാണ്. ആ പുരുഷനായ അഥവാ പൂര്‍ണനായ ജീവാത്മാവ് അക്ഷരമായ പരമാത്മാവില്‍ ലയിച്ചുപോകുന്നു. ശരീരമാകുന്ന ഉപാധിയോട് ചേര്‍ന്നിരിക്കുമ്പോഴാണ് ആത്മാവിന് കര്‍ത്തൃത്വവും ഭോക്തൃത്വവുമൊക്കെ ഉള്ളത്. അപ്പോള്‍ പുരുഷന്‍, ജീവാത്മാവ് തുടങ്ങിയ പേരുകളിലാണ് അറിയപ്പെടുക. എല്ലാ കാര്യ……. സംഘാതങ്ങളിലും നിറഞ്ഞിരിക്കുന്നതിനാലാണ് പുരുഷന്‍ എന്നുപറയുന്നത്. ജീവന്‍ നല്‍കുന്നതിനാല്‍ ജീവാത്മാവുമാണ്.

സൂര്യന്റെ പ്രതിബിംബം വെള്ളത്തില്‍ കാണാം. …. വെള്ളമെന്ന ഉപാധികളില്ലാതായാല്‍ പിന്നെ യഥാര്‍ത്ഥ സൂര്യന്‍ മാത്രമേയുള്ളൂ. അതുപോലെ ഉപാധികളായ ശരീരം മുതലായവ ഇല്ലാതെ………ണ്ടാകുമ്പോള്‍ ജീവാത്മാവ് പരമാത്മാവില്‍ ചേരുന്നു.

ആത്മാവും അക്ഷരനായ പരമാത്മാവും ഒന്നുതന്നെയാണ് അറിയുന്നയാള്‍ക്കുള്ള ഫലത്തെ പറയുന്നു. 

പരമേവാക്ഷരം പ്രതിപദ്യതേ 

സയോഹ വൈ

തദച്ഛായമശരീരമലോഹിതം 

ശുഭ്രമക്ഷരം വേദയതേ

യസ്തു സോമ്യ സ സര്‍വ്വ ജ്ഞഃ 

സര്‍വ്വോ ഭവതി തദേഷശ്ലോകഃ

നിഴലില്ലാത്തതും ശരീരമില്ലാത്തതും നിറമില്ലാത്തതും ശുദ്ധവും നാശമില്ലാത്തതുമായ ആത്മാവിനെ അറിയുന്നയാള്‍ പരമമായ അക്ഷര ബ്രഹ്മത്തെ പ്രാപിക്കുന്നു. അയാള്‍ സര്‍വ്വജ്ഞനും സര്‍വ്വാത്മാവുമായിത്തീരുന്നു.

‘അച്ഛായം’ എന്നാല്‍ കാരണശരീരം ഇല്ലാത്തത്. അശരീരം-സൂക്ഷ്മശരീരമില്ലാത്തത്. അലോഹിതം-സ്ഥൂലശരീരമില്ലാത്തത്. സ്ഥൂല സൂക്ഷ്മകാരണ ശരീരങ്ങളാകുന്ന ഉപാധികളൊന്നും ഇല്ലാത്തതാണ് ശുദ്ധബ്രഹ്മം എന്നറിയണം. അപ്പോള്‍ അതു തന്നെയായിത്തീരും.

ഈ ആശയത്തെക്കുറിക്കുന്ന ഒരു മന്ത്രമുണ്ട്-

വിജ്ഞാനാത്മാ സഹ ദേവൈശ്ച സര്‍വ്വൈഃ

പ്രാണാഭൂതാനി സംപ്രതിഷ്ഠന്തി യത്ര

തദക്ഷരം വേദയതേ യസ്തു സോമ്യ

സ സര്‍വ്വജ്ഞഃ സര്‍വ്വമേവാവിവേശ ഇതി

വിജ്ഞാന സ്വരൂപനായ ജീവാത്മാവും അഗ്നി മുതലായ ദേവന്മാരും കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങളും ഭൂമി ഉള്‍പ്പെടെയുള്ള പഞ്ചഭൂതങ്ങളും ചെന്നു ചേരുന്ന അക്ഷരബ്രഹ്മത്തെ അറിയുന്നയാള്‍ സര്‍വ്വജ്ഞനും സര്‍വ്വാത്മാവുമായിത്തീരുന്നു.

സംപ്രതിഷ്ഠതി എന്നതിന് സ്ഥിതിചെയ്യുന്നത് എന്നും പ്രവേശിക്കുന്നത് എന്നും അര്‍ത്ഥമെടുക്കാം. മൂന്ന് അവസ്ഥകള്‍ക്കും സാക്ഷിയായിരിക്കുന്ന ജീവാത്മാവ്, പരമാത്മാവില്‍ നിന്ന് വേറെയല്ല എന്നും അറിവില്ലായ്‌മകൊണ്ടുണ്ടായ ഭേദബുദ്ധിയെ നീക്കി ആത്മസാക്ഷാത്കാരം നേടണമെന്നും നാലാം പ്രശ്‌നം വ്യക്തമാക്കിത്തരുന്നു. ഇതോടെ ഈ പ്രശ്‌നഭാഗം തീര്‍ന്നു.

(തുടരും)

(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍ 

 9495746977)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

Entertainment

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

Kerala

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

Kottayam

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.