ബീജിംഗ്: കരസേനാമേധാവി ബിബിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്കെതിരെ ചൈന. റാവത്തിന്റെ പ്രസ്താവന നിരുത്തരവാദിത്തപരമാണെന്ന് പറഞ്ഞ ചൈന പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നിന്നും വിഭിന്നമാണ് ഇപ്പോഴത്തെ പ്രസ്തവനയെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലൂ കങ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മികവുറ്റതാക്കണമെന്നാണ് കൂടിക്കാഴ്ചയില്‍ ധാരണയായതെന്ന് മറക്കരുത് ലൂ കങ് ഓര്‍മ്മിപ്പിച്ചു.
വടക്കന്‍ ധോക് ലാം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും പ്രകോപനമുണ്ടാക്കിയാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്നും കഴിഞ്ഞ ദിവസം കരസേനാ മേധാവി റാവത്ത് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ചൈനയുടെ വിമര്‍ശനം.
ധോക് ലാം വിഷയത്തില്‍ 20-ാം വട്ട ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. ചൈന ധോക് ലാമില്‍ പ്രശനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. ചൈനീസ് സേന നിലകൊള്ളുന്നത് ധോക് ലാമില്‍ ചൈനീസ് അതിര്‍ത്തിയില്‍ തന്നെയാണ്. അവിടെ സേന കീഴ് വഴക്കമനുസരിച്ചുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും ലൂ കങ് പറഞ്ഞു. എന്നാല്‍ ചൈനയ്ക്കു നേരെ ആജ്ഞപിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യയ്ക്കില്ലെന്നും ചരിത്രത്തില്‍ നിന്നും ഇന്ത്യ പാഠം ഉള്‍ക്കൊള്ളണമെന്നും ലൂ കങ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: