റാഞ്ചി: ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 12 പേര് കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ 16 പേര് സഞ്ചരിച്ച ഓട്ടോ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ട്രക്കിന്റെ അമിതവേഗമാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തില്‍ പരുക്കേറ്റ മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നും സൂചനകളുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: