ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ബറേലിയിലെ സായ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: