ന്യൂദല്‍ഹി: യു.എന്നിലെ ഒരു വോട്ട് കൊണ്ട് ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇന്ത്യ ഇസ്രായേലിനെതിരായി വോട്ട് ചെയ്തത് ദു:ഖമുണ്ടാക്കിയെന്നും നെതന്യാഹു പറഞ്ഞു.
രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൊണ്ട് സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ പല മേഖലകളിലും പുരോഗതി ഉണ്ടാക്കാന്‍ സാധിക്കുമെന്നും നെതന്യാഹു ‘പ്രത്യാശ പ്രകടിപ്പിച്ചു. ലോകത്തെ മാറ്റാന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് സാധിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധം സ്വര്‍ഗത്തില്‍ നടക്കുന്ന വിവാഹത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച് യു.എസ് നടപടിക്കെതിരെ ഐക്യരാഷ്ട്രസഭ വോട്ടെടുപ്പ് നടത്തിയത്. 127 രാജ്യങ്ങള്‍ യു.എസിനെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. ഇന്ത്യയും യു.എസിന്റെ തീരുമാനത്തെ എതിര്‍ക്കുകയായിരുന്നു. ഇത് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തില്ലെന്നാണ് നെതന്യാഹു വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: