ജറുസലേം: അതിര്‍ത്തിയിലെ ഗാസ മുനമ്പില്‍ ഇസ്രായേല്‍ സേനയും പാലസ്തീന് സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല.
അതേസമയം ദക്ഷിണ ഗാസ മുനമ്പില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്ന ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണമെന്ന് ഇസ്രായേലി സൈന്യം വ്യക്തമാക്കി.
ഹമാസ് ഭീകരര്‍ ഗാസ മുനമ്പിലാണ് എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഗാസയിലെ പാലസ്തീന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
എന്നാല്‍ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ പതിനാറു പാലസ്തീനികള്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: