Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ സിനിമാ സാങ്കേതിക വിദ്യാഭ്യാസം നേടാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2018, 02:30 am IST
in Uncategorized

സിനിമ പഠിക്കാന്‍ അഭിരുചിയും അഭിനിവേശവുമുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പൂനൈ ഫിലിം ആന്റ് ടെലവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (എഫ്ടിഐഐ) കൊല്‍ക്കത്തയിലെ സത്യാജിത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (എസ്ആര്‍എഫ്ടിഐ) അവസരമൊരുക്കുന്നു. 2018 വര്‍ഷം ആരംഭിക്കുന്ന റഗുലര്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനത്തിന് ജനുവരി 25 വരെ അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും. ദേശീയതലത്തില്‍ ഫെബ്രുവരി 18 ന് നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് ടെസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ്.

അപേക്ഷാ ഫീസ് 4000 രൂപയാണ്. പട്ടികജാതി/വര്‍ഗ്ഗ, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍ പ്പെടുന്നവര്‍ക്ക് 1250 രൂപമതി. ഫിലിം, ടെലിവിഷന്‍ കോഴ്‌സുകള്‍ക്ക് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും നിര്‍ദ്ദേശങ്ങള്‍ക്കും https://applyadmission.net/jet 2018 ല്‍ ബന്ധപ്പെടേണ്ടതാണ്. അഡ്മിറ്റ് കാര്‍ഡ് ഫെബ്രുവരി 8 ന് ലഭ്യമാകും.

പൂനൈ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫിലിം, ടെലിവിഷന്‍ വിഭാഗങ്ങളിലായി ലഭ്യമായ കോഴ്‌സുകളും സ്‌പെഷ്യലൈസേഷനുകളും ഇവയാണ്. ഫിലിം കോഴ്‌സുകള്‍: പിജി ഡിപ്ലോമ ഇന്‍-ഡയറക്ഷന്‍ ആന്റ് സ്‌ക്രീന്‍ പ്ലേ റൈറ്റിങ്, സൗണ്ട് റിക്കോര്‍ഡിങ് ആന്റ് സൗണ്ട്ഡിസൈന്‍, എഡിറ്റിങ്, സിനിമാട്ടോഗ്രാഫി, ആര്‍ട്ട് ഡയറക്ഷന്‍ ആന്റ് പ്രൊഡക്ഷന്‍ ഡിസൈന്‍, ആക്ടിങ്. ഓരോ സ്‌പെഷ്യലൈസേഷനിലും 10സീറ്റുകള്‍ വീതം. ആക്ടിങ് കോഴ്‌സ് രണ്ടുവര്‍ഷം. മറ്റെല്ലാം കോഴ്‌സുകളും മൂന്ന് വര്‍ഷം വീതമാണ് പഠനകാലയളവ്. പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫീച്ചര്‍ ഫിലിം സ്‌ക്രീന്‍  പ്ലേറൈറ്റിങ്. 12 സീറ്റുകള്‍. ഒരു വര്‍ഷമാണ് പഠന കാലാവധി.

ടെലിവിഷന്‍ കോഴ്‌സുകള്‍-പിജി സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡയറക്ഷന്‍, ഇലക്‌ട്രോണിക് സിനിമാട്ടോഗ്രഫി, വീഡിയോ എഡിറ്റിങ്, സൗണ്ട് റെക്കോര്‍ഡിങ് ആന്റ് ടെലിവിഷന്‍ എന്‍ജിനീയറിങ്. പഠനകാലാവധി ഒരു വര്‍ഷം വീതം.ഓരോ സ്‌പെഷ്യലൈസേഷനിലും 10 സീറ്റുകള്‍ വീതമാണുള്ളത്. 

കൊല്‍ക്കത്തയിലെ സത്യജിത്‌റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫിലിം വിഭാഗത്തില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സില്‍ ഇനി പറയുന്ന സ്‌പെഷ്യലൈസേഷനുകളിലാണ് പഠനാവസരം. ഡയറക്ഷന്‍ ആന്റ് സ്‌ക്രീന്‍ പ്ലേ റൈറ്റിങ്, സിനിമാട്ടോഗ്രാഫി, എഡിറ്റിങ്, സൗണ്ട് റിക്കോര്‍ഡിങ് ആന്റ് സൗണ്ട് ഡിസൈന്‍, പ്രൊഡ്യൂസിങ് ഫോര്‍ ഫിലിം ആന്റ് ടെലിവിഷന്‍, അനിമേഷന്‍ സിനിമ. ഓരോ സ്‌പെഷ്യലൈസേഷനിലും 12 സീറ്റുകള്‍ വീതമുണ്ട്. ഇതില്‍ രണ്ട് സീറ്റുകള്‍ വീതം വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്.

ടെലിവിഷന്‍ വിഭാഗത്തില്‍ ഡിപ്ലോമ കോഴ്‌സില്‍ ലഭ്യമായ സ്‌പെഷ്യലൈസേഷനുകള്‍-പ്രൊഡ്യൂസിങ് ഫോര്‍ ഇലക്‌ട്രോണിക് ആന്റ് ഡിജിറ്റല്‍ മീഡിയ, സിനിമാട്ടോഗ്രഫി, എഡിറ്റിങ്, സൗണ്ട് ഫോര്‍ ഇലക്‌ട്രോണിക് ആന്റ് ഡിജിറ്റല്‍ മീഡിയ, ഇലക്‌ട്രോണിക് ആന്റ് ഡിജിറ്റല്‍ മീഡിയ മാനേജ്‌മെന്റ്, റൈറ്റിങ് ഫോര്‍ ഇലക്‌ട്രോണിക് ആന്റ് ഡിജിറ്റല്‍ മീഡിയ. ഓരോ സ്‌പെഷ്യലൈസേഷനിലും 5 സീറ്റുകള്‍ വീതം. പഠനകാലാവധി രണ്ട് വര്‍ഷം വീതമാണ്.

ഇനി പറയുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത ബാച്ചിലേഴ്‌സ് ഡിഗ്രി. എന്നാല്‍ സൗണ്ട് റെക്കോര്‍ഡിങ് ആന്റ് സൗണ്ട് ഡിസൈന്‍, സൗണ്ട് റെക്കോര്‍ഡിങ് ആന്റ് ടെലിവിഷന്‍ എഞ്ചിനീയറിങ്, സൗണ്ട് ഫോര്‍ ഇലക്‌ട്രോണിക് ആന്റ് ഡിജിറ്റല്‍ മീഡിയ കോഴ്‌സുകള്‍ക്ക് പ്ലസ്ടു തലത്തില്‍ ഫിസിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം.

ആര്‍ട്ട് ഡയറക്ഷന്‍ ആന്റ് പ്രൊഡക്ഷന്‍ ഡിസൈന്‍ കോഴ്‌സില്‍ പ്രവേശനത്തിന് അപ്ലൈഡ് ആര്‍ട്‌സ്, ആര്‍ക്കിടെക്ചര്‍, പെയിന്റിങ്, സ്‌കള്‍പ്ച്ചര്‍, ഇന്റീരിയര്‍ ഡിസൈന്‍ അല്ലെങ്കില്‍ ഫൈന്‍ ആര്‍ട്‌സുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബാച്ചിലേഴ്‌സ് ഡിഗ്രി/ തത്തുല്യ ഡിപ്ലോമ ഉള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്.

ഈ രണ്ട് സ്ഥാപനങ്ങളിലേക്കുമുള്ള ജോയിന്റ് എന്‍ട്രന്‍സ് ടെസ്റ്റ് ഫെബ്രുവരി 18 ഞായറാഴ്ച തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, പാറ്റ്‌ന, റാഞ്ചി, ലക്‌നൗ, ഗുവഹാട്ടി, ഭോപ്പാല്‍, ഭുവനേശ്വര്‍, അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നടക്കും. ടെസ്റ്റില്‍ എ, ബി എന്നിങ്ങനെ രണ്ട് വിഭാഗമുണ്ടാവും. മൂന്ന് മണിക്കൂര്‍ സമയം ലഭിക്കും. ‘എ’ വിഭാഗത്തില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയില്‍ 50 മാര്‍ക്കിന്റെ ജനറല്‍ അഭിരുചി പരീക്ഷയും ‘ബി’ വിഭാഗത്തില്‍ ഡിസ്‌ക്രിപ്റ്റീവ് മാതൃകയില്‍ സിനിമാറ്റിക്, ഓഡിയോ വിഷ്വല്‍ മുതലായ പ്രത്യേക മേഖലകളിലെ അഭിരുചി പരീക്ഷയുമാണ്.

ജനറല്‍ അഭിരുചി പരീക്ഷയില്‍ പൊതുവിജ്ഞാനം, ജനറല്‍ മെന്റല്‍ എബിലിറ്റി (മാത്തമാറ്റിക്കല്‍/റീസണിങ്), ചരിത്രം, സാംസ്‌കാരികം, സിനിമ, ടെലിവിഷന്‍, മ്യൂസിക്, ആര്‍ക്കിടെക്ചര്‍ മുതലായ മേഖലകളില്‍ നിന്നും ചോദ്യങ്ങളുണ്ടാകും. ആകെ 100 മാര്‍ക്കിനാണ് പരീക്ഷ.

ടെസ്റ്റില്‍ യോഗ്യത നേടുന്നതിന് ജനറല്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 50%, ഒബിസി നോണ്‍ ക്രിമിലെയര്‍ 45%, പട്ടികജാതി/വര്‍ഗ്ഗക്കാര്‍-40% എന്നിങ്ങനെ കട്ട് ഓഫ് മാര്‍ക്ക് നേടണം. ടെസ്റ്റില്‍ യോഗ്യത നേടുന്നവരെ ഓറിയന്റേഷന്‍, ഇന്റര്‍വ്യൂ, വൈദ്യ പരിശോധന നടത്തി അഡ്മിഷനായി പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://applyadmission.net/jet2018, wwwftiindia.com, http://srfti.ac.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കേണ്ടതാണ്.

  വൈശാഖ് ജി. നായര്‍

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

വൈദ്യ പരിശോധനയ്‌ക്കിടെ അനുചിതമായ സ്പര്‍ശനം: 71 കാരന്‍ ഡോക്ടറുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

ഡ്രീംലൈനര്‍ വിമാനാപകടം: ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ത്ത് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് ഞാൻ ; പാര്‍ലമെന്റ് പോലെ തന്നെയാണ് എൻഎസ്എസ് യോഗമെന്ന് സുകുമാരന്‍ നായര്‍

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.