ശബരിമല: ശരണമന്ത്രങ്ങള്‍ ഉരുവിട്ട് ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം. കാനനവാസന് ദീപാരാധന നടത്തിയപ്പോള്‍ മകര ജ്യോതിയും മാനത്ത് മകരനക്ഷത്രവും മിന്നിമറഞ്ഞു.
തിരുവാഭരണ ഘോഷയാത്രയെ വൈകിട്ട് അഞ്ചരയോടെ ശരംകുത്തിയില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവര്‍ തിരുവാഭരണ പേടകങ്ങള്‍ ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി തിരുനട അടച്ചു. പിന്നീട് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ദീപാരാധന. തിരുനട തുറന്നപ്പോള്‍ ശരണാരവങ്ങള്‍ മുഴങ്ങി.
പൊന്നമ്പലമേട്ടില്‍ മകരജ്യോതി ദൃശ്യമായി. 6.45നാണ് ആദ്യ ദീപം തെളിഞ്ഞത്. രണ്ടു തവണകൂടി ദീപം തെളിഞ്ഞതോടെ ശരണം വിളി ഉച്ചസ്ഥായിലായി. കിഴക്കേചക്രവാളത്തില്‍ മകര നക്ഷത്രം തെളിഞ്ഞു. ഭഗവത് സാന്നിദ്ധ്യമായി കൃഷ്ണപ്പരുന്ത് ക്ഷേത്രത്തിനുചുറ്റും വട്ടമിട്ട് പറന്നു.
പി.എന്‍. സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: