ചെന്നൈ: ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍നായര്‍ (65) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ നാലിനാണ് അന്തരിച്ചത്.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച രാമചന്ദ്രന് 2001 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത് എന്നാല്‍ അന്ന് പരാജയമായിരുന്നു ഫലം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശോഭന ജോര്‍ജിനെതിരെ 1465 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. പിന്നീട് 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥിനെ 8000ത്തോളം വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: