തിരുവനന്തപുരം: ലൗ ജിഹാദ് എന്നത് ‘ഭാരത സംസ്ക്കാരത്തെ നശിപ്പിക്കാനുള്ള അപ്രഖ്യാപിത യുദ്ധമാണെന്നും ഇതിന് പിന്നില്‍ ശക്തമായ ഗൂഢാലോചനയുണ്ടെന്നും പ്രജ്ഞാ പ്രവാഹ് അഖിലേന്ത്യാ സംയോജക് ജെ.നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ഹിന്ദുധര്‍മ്മ പരിഷത്ത് സംഘടിപ്പിച്ച അയ്യപ്പദര്‍ശനം – 2018 എന്ന അയ്യപ്പ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് തീവ്രവാദവും മതഭീകരതയും ഇരട്ടക്കുട്ടികളാണ്. ഹിന്ദു സമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. വിവേകാനന്ദ സ്വാമികളെ പോലുള്ള മഹാത്മാക്കളെ അടുത്തറിയാന്‍ ശ്രമിക്കണം. താല്‍ക്കാലിക ലാഭങ്ങള്‍ക്കായി ഇത്തരം മഹാന്മാരുടെ ദര്‍ശനങ്ങളില്‍ നിന്നും വാക്കുകള്‍ അടര്‍ത്തിയെടുക്കുന്നു. എന്നിട്ട് സൗകര്യപ്രദമായ വ്യാഖ്യാനങ്ങള്‍ നല്കി തെറ്റിദ്ധരിപ്പിക്കുന്ന പദ്ധതിയാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ മേഖല ഉള്‍പ്പെടെ ആദ്ധ്യാത്മികവല്ക്കരിക്കപ്പെടണം. എങ്കില്‍ മാത്രമേ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും നന്ദകുമാര്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനായ ജി.കെ.സുരേഷ് ബാബു രചിച്ച ലൗ ജിഹാദ്, കമ്യൂണിസ്റ്റ് ‘ഭീകരതയില്‍ വിറങ്ങലിച്ച കേരളം എന്നീ പുസ്തകങ്ങള്‍ സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ലൗ ജിഹാദിനെതിരേ പോരാടുന്ന ബിന്ദുവിനും സംഘാടക സമിതി ചെയര്മാന് ആര്.എസ് നായര്‍ക്കും ആദ്യ പ്രതി നല്‍കിയാണ് പുസ്തകങ്ങള്‍ പ്രകാശനം നിര്‍വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: