ചെന്നൈ: മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ വീട്ടിലും ഓഫീസുകളിലും എന്‍ഫോഴ്സ്മെന്റ് വിഭാഗം വീണ്ടും റെയ്ഡ് നടത്തി. ഐഎന്‍എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡുകള്‍.
ദല്‍ഹിയിലേയും ചെന്നൈയിലേയും വസതികളിലാണ് പരിശോധന. ഐഎന്‍എക്സ് മീഡിയക്ക് അനധികൃതമായി വിദേശനിക്ഷേപം സ്വീകരിക്കാന്‍ കാര്‍ത്തി ഒത്താശ ചെയ്തുവെന്നാണ് സിബിഐ കേസ്. നേരത്തെ ചിദംബരത്തിന്റെയും കാര്‍ത്തിയുടെയും നുങ്കപാക്കത്തെ വീട് ഉള്‍പ്പെടെ 16 ഇടങ്ങളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു.
സെപ്റ്റംബറില്‍ കാര്‍ത്തിയുടെ 1.16 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: