കൊച്ചി: സുപ്രീംകോടതിയിലെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാവുമെന്ന് ജസ്റ്റിസ് കുര്യന് ജോസഫ്. നീതിയ്ക്കും നിയമപീഠത്തിനും വേണ്ടിയാണ് ഇത്രയും കാലം നിലകൊണ്ടത്. ജനങ്ങള്‍ക്ക് നീതി പീഠത്തിലുള്ള വിശ്വാസം നിലനിര്‍ത്തേണ്ട ആവശ്യകതയുണ്ട്. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാല്‍ നീതി പീഠത്തിന് രാജ്യത്ത് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സുപ്രിം കോടതിയിലുണ്ടായ അസാധാരണ സംഭവങ്ങളോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ ഇന്നലെ നടത്തിയ പ്രതികരണത്തില്‍ യാതൊരുവിധ അച്ചടക്ക ലംഘനവും നടന്നിട്ടില്ല. താനുള്‍പ്പെടെയുളള മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചതില്‍ തെറ്റില്ല. അത് അച്ചടക്ക ലംഘനമാണെന്ന് കരുതുന്നില്ല. കാരണം ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടാനാണ് തങ്ങള്‍ പ്രതികരിച്ചതെന്നും കുര്യന് ജോസഫ് വ്യക്തമാക്കി.
തികച്ചും അസാധാരണമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ അരങ്ങേറിയത്. സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങളുമായി നാലു മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തി വെച്ച് വാര്‍ത്ത സമ്മേളനം നടത്തുകയായിരുന്നു. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന് ജോസഫ് എന്നിവരാണ് വാര്‍ത്താസമ്മളനത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: