ന്യൂയോര്‍ക്ക്: ഡാലസില്‍ മൂന്ന് വയസുകാരി ഷെറിന് മാത്യൂസ് ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വളര്ത്തച്ഛന് വെസ്ലി മാത്യൂസിനെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി. കുട്ടിയുടെ ജീവന് അപകടപ്പെടുത്തുക, അപകടത്തിലായ കുട്ടിയെ ഉപേക്ഷിക്കുക, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
കേസില്‍ ഇനി വിചാരണ നടക്കും. അതിന് ശേഷമായിരിക്കും ശിക്ഷ വിധിക്കുക. വെസ്ലിക്കു മേല്‍ കടുത്ത കുറ്റങ്ങള്‍ ചുമത്തിയതില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനുപം റേയും തൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് കാണാതായ ഷെറിന് മാത്യൂസിനെ 22ന് ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2016ല്‍ ബീഹാറില്‍ നിന്നാണ് ഷെറിന് മാത്യൂസിനെ വെസ്ലിയും ഭാര്യയും ദത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: