മലപ്പുറം: തിരൂര്‍ താലൂക്കില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. വാതില്‍ അടയ്ക്കാതെ സര്‍വീസ് നടത്തിയ ബസിലെ ജീവനക്കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
കഴിഞ്ഞ ദിവസം ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. എന്നിട്ടും പോലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും വിഷയത്തില്‍ ഇടപെട്ടില്ലെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. ഇതാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് നയിച്ചതെന്നും ഇവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: