Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുപ്രീം കോടതിയിൽ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2018, 02:45 am IST
in India

ന്യൂദല്‍ഹി: രാജ്യത്തെ ഞെട്ടിച്ചും നീതിന്യായ വ്യവസ്ഥയെ അടിമുടി ഉലച്ചും സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ പൊട്ടിത്തെറി. കോടതി നടപടികള്‍ ബഹിഷ്‌ക്കരിച്ച നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തി. കേസുകള്‍ ജഡ്ജിമാര്‍ക്കിടയില്‍ വീതിച്ചു നല്‍കുന്നതില്‍ ചീഫ് ജസ്റ്റിസ് സ്വേച്ഛാപരമായി പെരുമാറുകയാണെന്നും പ്രധാനകേസുകള്‍ ചീഫ് തന്നെ ഏറ്റെടുക്കുകയാണെന്നും അവര്‍ ആരോപിച്ചു. ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ തിരിയുന്നതും പത്രസമ്മേളനം നടത്തുന്നതും ചരിത്രത്തില്‍ ആദ്യമാണ്. പരമോന്നത നീതി പീഠത്തിന്റെ വിശ്വാസ്യത തന്നെ തകര്‍ക്കുന്നതായി മുതിര്‍ന്ന ജഡ്ജിമാരുടെ നടപടിയെന്ന ആക്ഷേപം വ്യാപകമാണ്.

ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന്‍ ജോസഫ്, മദന്‍ ബി ലോക്കൂര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പത്രസമ്മേളനം നടത്തിയത്. സുപ്രീംകോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ക്രമരഹിതമാണെന്ന്  അവര്‍ ആരോപിച്ചു. സുപ്രീംകോടതിയുടെ മുഴുവന്‍ അംഗ ബെഞ്ചിലോ ആഭ്യന്തരചര്‍ച്ചകളിലോ പരിഹരിക്കേണ്ട വിഷയമാണ് ഇവര്‍ പരസ്യമായി പറഞ്ഞത്. ഇന്നലെ രാവിലെ 11.30ഓടെ ജസ്റ്റിസ് ചെലമേശ്വറിന്റെ തുഗ്ലക്ക് റോഡിലെ നാലാം നമ്പര്‍ വസതിയിലായിരുന്നു പത്രസമ്മേളനം.  

മിശ്രയുടെ നടപടികള്‍ പലതും ശരിയല്ല. കേസുകള്‍ വീതിക്കുന്നതില്‍ തന്നിഷ്ടം കാണിക്കുന്നു, പ്രധാന കേസുകള്‍ സ്വയം ഏറ്റെടുക്കുകയോ മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ജൂനിയര്‍മാര്‍ക്ക് നല്‍കുകയോ ചെയ്യുന്നു, ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് പത്താം നമ്പര്‍ കോടതിക്കാണ് കൈമാറിയത്- ചെലമേശ്വര്‍ പറഞ്ഞു. ജസ്റ്റിസ് ചെലമേശ്വര്‍ അഞ്ചംഗ ബെഞ്ചിന് വിട്ട മെഡിക്കല്‍ കുംഭകോണക്കേസ് ഈ ഉത്തരവ് റദ്ദാക്കി ഏഴാം നമ്പര്‍ കോടതിക്ക് നല്‍കി, പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഏഴു പേജ് കത്തിന് മറുപടി നല്‍കിയില്ല. അവര്‍ ആരോപിച്ചു. കൊളീജിയത്തെപ്പറ്റി ആക്ഷേപമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ നാലു പേരും പ്രതികരിച്ചുമില്ല.

കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം നിലനില്‍ക്കില്ല. പരിഹാരം തേടി ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തി, രണ്ടുമാസം മുമ്പ് കത്തു നല്‍കി. ഫലമുണ്ടായില്ല- െചലമേശ്വര്‍ പറഞ്ഞു. പത്രസമ്മേളനത്തിന് തങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചില വാക്കുകള്‍ മാത്രം പറഞ്ഞപ്പോള്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും മദന്‍ ബി.ലോക്കൂറും യാതൊന്നും മിണ്ടാതെയിരുന്നു. 

 മിശ്രയെ ഇംപീച്ച് ചെയ്യാന്‍ ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് രാജ്യം തീരുമാനിക്കട്ടെയെന്നായിരുന്നു  മറുപടി. നാലുപേരും രാജിവെയ്‌ക്കുമോ എന്ന ചോദ്യത്തിന് തിങ്കളാഴ്ച കോടതിയില്‍ കേസുകള്‍ പരിഗണിക്കുമെന്നും മറുപടി നല്‍കി. 

സംഭവ വികാസങ്ങളില്‍ ഇടപെടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. മുതിര്‍ന്ന ജഡ്ജിമാരുടെ പത്രസമ്മേളനം ഒഴിവാക്കേണ്ടതായിരുന്നെന്നും പ്രശ്‌നങ്ങള്‍ ഇന്ന് വൈകിട്ടോടെ പരിഹരിക്കുമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അറിയിച്ചു. 

ചീഫ് ജസ്റ്റിസിനെ ലക്ഷ്യമിട്ട് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ജഡ്ജിമാര്‍ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതും ബെഞ്ച് ചീഫ് ജസ്റ്റിസ് റദ്ദാക്കിയതും അടക്കമുള്ള പഴയ സംഭവങ്ങളും പ്രതിഷേധത്തിന് കാരണമാണ്.

എസ്. സന്ദീപ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, പോലീസിനും മർദ്ദനമേറ്റു

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

പുതിയ വാര്‍ത്തകള്‍

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.