യുവസംവിധായകനായ യദു വിജയകൃഷ്ണന്റെ 21 മാസത്തെ നരകം എന്ന ഡോക്യുമെന്ററിക്ക് പ്രാദേശിക സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചപ്പോള്‍, സെക്സി ദുര്‍ഗയെന്നും പത്മാവതിയെന്നും ബഹളം വെച്ചവരെയൊന്നും കണ്ടില്ല. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ത്യാഗം വരച്ചു കാട്ടുന്നുണ്ട് ഈ ഡോക്യുമെന്ററിയില്‍ എന്നതു തന്നെ കാരണം.
ചലച്ചിത്രസംവിധായകനും നിരൂപകനും കഥാകൃത്തുമായ വിജയകൃഷ്ണന്റെ മകന് യദുവിന് അിയന്തരാവസ്ഥയെക്കുറിച്ചുള്ള അറിവ് കുടുബപരം എന്നു വിശേഷിപ്പിക്കാം. സ്വാതന്ത്ര്യ സമര സേനാനിയും കേസരി വാരികയുടെ പത്രാധിപരുമായിരുന്ന സാധുശീലന്‍ പരമേശ്വരന് പിള്ളയുടെ കൊച്ചുമകന് അടിയന്താരാവസ്ഥ കേട്ടറിവ് മാത്രമല്ല. മുത്തച്ഛന്റെ അനുജന് കെ. രാമന്‍പിള്ള (ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍) അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയവരുടെ മുന്‍ നിരയിലുണ്ടായിരുന്നു. ജനം ടിവിയ്ക്കായി പരമ്പര ഒരുക്കിയപ്പോളാണ് അടിയന്തരവാസ്ഥക്കാലത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ തിരുത്തണമെന്ന ആഗ്രഹം ഉണ്ടായത്. സുഹൃത്തുക്കളും ചേര്‍ന്നപ്പോള്‍ 78 മിനിറ്റ് ദൈര്‍ഘ്യമുള്ള 21 ാീിവേ െീള വലഹഹ അഥവാ 21 മാസത്തെ നരകം എന്ന ഡോക്യുമെന്ററി യാഥാര്‍ത്ഥ്യമായി.
കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചിരിക്കുകയാണ് യദു. അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ ചലച്ചിത്രമൊരുക്കി കണക്കു തീര്ക്കാണ് ഒരുങ്ങുകയാണ് ഈ യുവ സംവിധായകന്
ചരിത്രവും നരവംശ ശാസ്ത്രവുമാണ് യദുവിന്റെ ഇഷ്ടവിഷയങ്ങള്‍. മള്‍ട്ടി മീഡിയയില്‍ ബിരുദം, സാമൂഹ്യ സേവനത്തില്‍ ബിരുദാനന്തര ബിരുദം. പഠനകാലത്തു തന്നെ സിനിമയോട് കമ്പം. ഡോക്യുമെന്ററികള്‍ ചെയ്തുകൊണ്ടായിരുന്നു തുടക്കം. ചെന്നൈയില്‍ പേള്‍ ഫാഷന്‍ അക്കാദമി സംഘടിപ്പിച്ച ഡോക്യുമെന്ററി മത്സരത്തില്‍ ദേശീയതലത്തില്‍ മൂന്നാം സ്ഥാനം നേടി ശ്രദ്ധേയനായി.
19-ാം വയസില്‍ ഫിയോ ഇയു എന്ന ബ്രസീലിയന്‍ ചിത്രത്തിന്റെ ഛായാഗ്രാഹകനായി. ഇടയ്ക്ക് സിനിമാ കമ്പം ഇറക്കിവെച്ച് മധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ കമ്പൂട്ടര് അധ്യാപകനായി. ജോലി എന്നതിലുപരി സേവനം എന്ന നിലയിലായിരുന്നു ഇത്. ജനം ടിവിയില്‍ ചേര്‍ന്ന യദു ആദിശങ്കരാചര്യരെക്കുറിച്ചു ചെയ്ത ശങ്കര ദ്വിഗ്വജയം പരമ്പര ശ്രദ്ധേയമായി. മലബാര്‍ കലാപം, കുളച്ചല്‍ യുദ്ധം. മാര്‍ത്താണ്ഡവര്‍മ്മ, വേലുത്തമ്പി ദളവ തുടങ്ങിചരിത്ര പ്രാധാന്യമുള്ള രണ്ടു ഡസനോളം ഡോക്യുമെന്ററികള്‍ ചെയ്തു.
ആദ്യ ചിത്രം നെലിമ്പോ, 2016ലെ കല്‍ക്കത്ത വന്യജീവി പരിസ്ഥിതി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. കവിയുടെ ഒസ്യത്ത്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്നീ മലയാള ചിത്രങ്ങളുടെ ഛായാഗ്രഹണവും നിര്‍വഹിച്ചു.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: