തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഹെലിക്കോപ്ടറിലല്ലാതെ മൂരിവണ്ടിയില്‍ പോകാനാകുമോ എന്ന് മന്ത്രി എ.കെ. ബാലന്. പാര്‍ട്ടി പിരിച്ചു നല്കിയ അഞ്ചുകോടിയും ഓഖി ഫണ്ടിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ വിവാദത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ദുരന്ത നിവാരണ നിധിയില്‍ നിന്നാണ് ഹെലിക്കോപ്ടര്‍ യാത്രയ്ക്കുള്ള പണം എടുക്കാറുള്ളത്.
ഇത് സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടാണ്. ഈ ഫണ്ടില്‍ 75 ശതമാനം കേന്ദ്രവിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്. സിഎംഡിആര്‍എഫ് ഫണ്ടിലാണ് ഓഖി ഫണ്ട് ഉള്‍പ്പെടുന്നത്.
ഹെലികോപ്ടറിന്റെ വാടക കൊടുക്കുന്നതിന് ഓഖി ദുരിതാശ്വാസ ഫണ്ടില്‍നിന്ന് പണം എടുത്തിട്ടില്ല.
മുഖ്യമന്ത്രി നടത്തിയത് ഔദ്യോഗിക യാത്രയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: