ന്യൂദല്‍ഹി: വിമാനം പുറപ്പെടുന്നതിന് തൊട്ട്മുമ്പ് റണ്‍വെയുടെ അറ്റത്ത് ട്രാക്ടര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മംഗളൂരൂ വിമാനത്താവളത്തില്‍ വന്‍ദുരന്തം ഒഴിവായി.
എയര്‍ ട്രാഫിക് കണ്‍ട്രോളാണ് റണ്‍വെയുടെ അറ്റത്ത് ട്രാക്ടര്‍ കണ്ടെത്തിയത്. ഈ സമയം മുംബൈയിലേയ്‌ക്കുള്ള ജെറ്റ് എയര്‍വെസ് വിമാനം പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു. ഉടനെ എടിഎസ്സില്‍ നിന്നും പൈലറ്റിന് മുന്നറിയിപ്പ് നല്‍കി.
റണ്‍വെയിലെ പുല്ല് വെട്ടുന്നതിനായിരുന്നു ട്രാക്ടര്‍ കൊണ്ടുവന്നത്. എന്നാല്‍ ആരും ഇല്ലാതെയാണ് റണ്‍വെയുടെ അറ്റത്ത് പാര്‍ക്ക് ചെയ്തിരുന്നത്.
















