തിരുവനന്തപുരം: ജെഡിയു ഇടതുമുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് എല്‍ഡിഎഫ് പ്രവേശം സംബന്ധിച്ച തീരുമാനമുണ്ടായത്. 14 ജില്ലാ സെക്രട്ടറിമാരും തീരുമാനത്തെ അനുകൂലിച്ചു.
എല്‍ഡിഎഫിലേക്കു പോകാന്‍ ഇപ്പോള്‍ അനുകൂല സമയമാണെന്ന് സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. ഇന്ന് സംസ്ഥാന നേതൃയോഗം. നാളെ സംസ്ഥാന കൗണ്‍സിലും ചേരുന്നുണ്ട്. കൗണ്‍സിലിലെ തീരുമാനം അന്തിമമാകും. ഡിസംബര്‍ 20നാണ് വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചത്.
ലോകസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുവരെ ഇടത് മുന്നണിയോടൊപ്പമായിരുന്നു. വയനാട് സീറ്റ് ലഭിക്കില്ലെന്നുറപ്പായപ്പോള്‍ ഇടഞ്ഞ് യുഡിഎഫിലേക്ക് നീങ്ങി. യുഡിഎഫ് ആകട്ടെ പാലക്കാട് സീറ്റ് നല്കി വീരനെ ഭംഗിയായി തോല്‍പ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലും എല്ലാ സീറ്റുകളിലും തോല്‍വി ഏറ്റുവാങ്ങി. സിപിഎം പലകുറി വീരന്റെ തിരിച്ചുവരവ് ആഗ്രഹിച്ചു. വാതില്‍ തുറന്ന് കാത്തിരുന്നു. വീരന് ഇതിനായി നടത്തിയ വിലപേശലില്‍ അനുകൂലമായ തീരുമാനം വന്നപ്പോഴാണ് മുന്നണി മാറാനുള്ള തീരുമാനത്തിലേക്ക് നീങ്ങുന്നത്.
യുഡിഎഫില്‍ വിലപേശി കിട്ടിയ രാജ്യസഭാംഗത്വം രാജിവയ്ക്കാന്‍ ദേശീയ നേതൃത്വത്തിന്റെ ചുവടുമാറ്റം കാരണമാക്കിയെങ്കിലും അതുണ്ടായത് രാജിവച്ച സീറ്റ് തനിക്ക് തന്നെ തരുമെന്ന് സിപിഎം ഉറപ്പുനല്കിയശേഷമാണ്. ലോകസഭാ തെരഞ്ഞെടുപ്പിനുശേഷം വീരേന്ദ്രകുമാര്‍ ആവര്‍ത്തിച്ച വാചകം സിപിഎം ”ചവിട്ടി പുറത്താക്കി” എന്നാണ്. ചവിട്ടിയ കാലിനെ കെട്ടിപ്പുണര്‍ന്നാണ് വീണ്ടും ഇടത് മുന്നണിയില്‍ കയറുത്.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: