കൊച്ചി: കൊച്ചിയിലെ കവര്‍ച്ചയ്ക്ക് പിന്നില്‍ ബംഗ്ലാദേശികളെന്ന് പോലീസ്. കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ നൂര്‍ഖാന്‍ എന്നയാളാണെന്നും പേലീസ് തിരിച്ചറിഞ്ഞു. ദല്‍ഹിയില്‍ തന്നെ തുടരുന്ന ഇയാളെ ഉടന്‍ പിടികൂടാനാവുമെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ ചിലര്‍ ബംഗ്ലാദേശിലേക്ക് രക്ഷപെട്ടതായും സൂചനയുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിന് ബോര്‍ഡര്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.
തൃപ്പൂണിത്തുറ, പുല്ലേപ്പടി എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ 3 പ്രതികളെ കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നിന്ന് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബംഗ്ലാദേശികളാണെന്ന് വ്യക്തമായത്. കൊച്ചി പോലീസ് ബംഗാളിലെത്തി അന്വേഷണം തുടങ്ങിയതിന് തൊട്ടു പിന്നാലെയാണ് മറ്റ് പ്രതികള്‍ ബംഗ്ലാദേശിലേക്ക് രക്ഷപെട്ടത്. ഇവരെ കണ്ടെത്താന്‍ ആവശ്യമെങ്കില്‍ അനുമതിയോടെ ബംഗ്ലാദേശിലേക്ക് പോകാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം പ്രതികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതായി പോലീസിന് വ്യക്തമായി. ആക്രി പെറുക്കാനെന്ന പേരിലെത്തിയ ബംഗാളില്‍ നിന്നുള്ള സംഘമാണ് സഹായിച്ചതെന്നാണ് വ്യക്തമായത്. ഇവരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളെയും ചോദ്യം ചെയ്തു വരികയാണ്. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങളില്‍ ചിലത് ഇവരില്‍നിന്നു കണ്ടെടുത്തിരുന്നു. ദല്‍ഹിയിലെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ അടുത്ത ദിവസം കൊച്ചിയിലെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: