കൊച്ചി: മലയാളി പെണ്‍കുട്ടിയെ ലൈംഗിക അടിമായി വില്ക്കാന് ശ്രമിച്ച സംഭവത്തില്‍ പിടിയിലായവര്‍ക്ക് ഐ.എസ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് പോലീസ്. കഴിഞ്ഞദിവസമാണ് പത്തനംതിട്ട സ്വദേശിനിയെ ലൈംഗിക അടിമയായി വില്ക്കാന് ശ്രമിച്ച സംഭവത്തില്‍ എറണാകുളം പെരുവാരം സ്വദേശി ഫവാസ് ജമാല്‍, മാഞ്ഞാലി സ്വദേശി സിയാദ് എന്നിവരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കൊച്ചി യൂണിറ്റ് പിടികൂടിയത്.
ഇവര്‍ക്ക് നിരോധിത ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നാണ് സൂചന. സിയാദിന്റെ പാക് അനുകൂല ഫേസ്ബുക്ക് പോസ്റ്റുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ ഐ.എസിലേക്ക് ലൈംഗിക അടിമയായി റിക്രൂട്ട് ചെയ്യാന്‍ കണ്ണൂര്‍ ജില്ലക്കാരനായ മുഖ്യപ്രതി മുഹമ്മദ് റിയാസിന് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കിയെന്നതാണ് ഇവര്‍ക്കെതിരായ ആരോപണം.
മുഹമ്മദ് റിയാസ് വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടേതായി കണ്ടെത്തിയ മേല്‍വിലാസങ്ങളെല്ലാം വ്യാജമായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: