തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചെന്ന വിവാദത്തില്‍ മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം.
ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ എത്തിയെ കേന്ദ്രസംഘവുമായി മുഖ്യമന്ത്രിക്ക് കൂടിക്കാഴ്ച നടത്തേണ്ടതുണ്ടായിരുന്നു. താന്‍ പറഞ്ഞിട്ടാണ് ഹെലികോപ്റ്റര്‍ സംവിധാനം ഒരുക്കാന്‍ റവന്യു സെക്രട്ടറി ഉത്തരവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: