തിരുവനന്തപുരം: വെള്ളയമ്പലത്ത് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശി അജ്മല്‍ (27) ആണ് മരിച്ചത്. ബൈക്കും ബസും തമ്മില്‍ നടത്തിയ മത്സരയോട്ടമാണ് അപകടകാരണമെന്നാണ് കരുതുന്നത്.
അമിതവേഗതയില്‍ പാഞ്ഞ ബൈക്ക് ബസിലിടിക്കുകയായിരുന്നു. രണ്ടു ബൈക്കുകള്‍ തമ്മിലാണ് മത്സരയോട്ടം നടത്തിയതെന്നാണു പോലീസ് പറയുന്നത്.
















