കൊച്ചി: ഉടുമ്പന്‍ചോല താലൂക്കിലെ ചതുരംഗപ്പാറയില്‍ ഏലക്കാടിനുള്ളില്‍ ഏഴോളം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയുന്നു. കാര്‍ഡമം ഹില്‍ റിസര്‍വ്വില്‍(സിഎച്ച്ആര്‍) നിര്‍മ്മാണങ്ങള്‍ പാടില്ലെന്ന വിധി അട്ടിമറിച്ചാണ് നിര്‍മ്മാണം. ചതുരംഗപ്പാറ വില്ലേജിന്റെ പരിധിയില്‍ വരുന്ന കള്ളിപ്പാറയ്ക്ക് സമീപമാണ് കെട്ടിടങ്ങള്‍ പണിയുന്നത്. കാട്ടാനയുടെ വിഹാര കേന്ദ്രമായ ഇവിടെ ടൂറിസ്റ്റുകളെ താമസിപ്പിക്കാനുദ്ദേശിച്ചാണ് ഈ നിര്‍മാണങ്ങള്‍.
കുറച്ചു നാള് മുമ്പ് ചതുരംഗപ്പാറ വില്ലേജിലെ ഒരു ഉദ്യോഗസ്ഥന് കെട്ടിട നിര്‍മാണ സ്ഥലത്ത് പരിശോധനയ്ക്കായി എത്തിയിരുന്നു. ഉടമയുടെ ഭീഷണിയെത്തുടര്‍ന്ന് ഉദ്യോഗസ്ഥന് നടപടിയെടുക്കാന്‍ കഴിഞ്ഞില്ല. അടുത്ത കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലത്തിനടുത്തുള്ള റവന്യൂ ഭൂമിയില്‍ പരിശോധനയ്ക്കായി ഭൂസംരക്ഷണ സേന എത്തിയിരുന്നു. ഇതോടെയാണ് ഏലപ്പട്ടയത്തിലെ കള്ളക്കെട്ടിട നിര്‍മ്മാണം പുറത്തായത്. തമിഴ്നാട് അതിര്‍ത്തിയുടെ എതിര് ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വനം വകുപ്പും കണ്ടില്ലെന്ന് നടിക്കുകയാണ്. സംഭവം പുറത്തായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാതെ നിര്‍വ്വാഹമില്ലെന്ന സ്ഥിതിയിലാണ് പ്രാദേശിക റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥര്‍.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: