തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ കൈയൊഴിഞ്ഞ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മുലം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ടി എംപ്ലോയീസ് സംഘ് സെക്രട്ടേറിയറ്റ് ധര്‍ണ്ണ നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
അഞ്ചുമാസത്തിലേറെയായി പെന്ഷന് മുടങ്ങിയിട്ട്. കുടുംബങ്ങളെ ആത്മഹത്യയിലേയ്ക്കെത്തിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. അതിനാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിക്കണം, രാജേഷ് ആവശ്യപ്പെട്ടു.
കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് എസ്. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി റെജി, കെഎസ്ടി പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് ഗോപിനാഥന്‍നായര്‍, എംപ്ലോയീസ് സംഘ് സംസ്ഥാന ട്രഷറര്‍ ടി.പി. വിജയന്, സംസ്ഥാന ഭാരവാഹികളായ പ്രദീപ് വി. നായര്‍, റ്റി. സിന്ധു, ദേവദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: