കണ്ണൂര്‍: ഗര്‍ഭിണികളുടെയും ഗര്‍ഭസ്ഥശിശുക്കളുടെയും ആരോഗ്യം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി മാതൃവന്ദന യോജന സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു. ദേശീയ ഭക്ഷ്യഭദ്രതാ ആക്റ്റ് പ്രകാരം 2017 ജനുവരി ഒന്ന് മുതലാണ് മെറ്റേണിറ്റി ബനിഫിറ്റ് പ്രോഗ്രാം കേന്ദ്രം നടപ്പാക്കിയത്.
ആദ്യ ഗര്‍ഭം ധരിക്കുന്നവര്‍ക്ക് ആറായിരം രൂപ വരെ ലഭിക്കും. പ്രരംഭഘട്ടത്തില്‍ ആയിരം രൂപയും ആറ് മാസത്തിന് ശേഷം രണ്ടായിരം രൂപയും കുഞ്ഞ് ജനിച്ച ശേഷം രണ്ടായിരം രൂപയും ജനനി സുരക്ഷ യോജന പ്രകാരം ആയിരം രൂപയും ലഭിക്കും. ആറ് മാസത്തിന് ശേഷം ഏതെങ്കിലും കാരണത്താല്‍ കുഞ്ഞ് മരിച്ചാലും തുകക്ക് അര്‍ഹതയുണ്ട്. എന്നാല്‍ കേന്ദ്രം നടപ്പാക്കിയ പദ്ധതിയായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ പ്രാധാന്യമോ പ്രചാരണമോ നല്‍കുന്നില്ല.
ഗര്‍ഭിണികള്‍ അവധിയെടുക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാനും വിശ്രമം ലഭിക്കാനും ഒരു പരിധിവരെ ഇതുകൊണ്ട് സാധിക്കും. പദ്ധതിക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ എഴുപത്തയഞ്ച് കോടിയാണ് മാറ്റിവെച്ചത്.
ഗുണഭോക്താക്കളില്‍ 10 ശതമാനത്തോളം പേരേ ഇതുവരെ അപേക്ഷിച്ചിട്ടുള്ളൂ. അങ്കണവാടികളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഓണ്‍ലൈന്‍ എന്‍ട്രി ചെയ്ത് ശേഷം ചൈല്‍ഡ് ഡവലപ്മെന്റ് പ്രൊജക്റ്റ് ഓഫീസര്‍ പരിശോധിച്ചാണ് ഫണ്ട് അനുവദിക്കേണ്ടത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: