Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബല്‍റാം പങ്കെടുത്ത ചടങ്ങില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും; തൃത്താലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2018, 02:45 am IST
in Kerala

കൂറ്റനാട്(പാലക്കാട്): കപ്പൂര്‍ കഞ്ഞിരത്താണിയില്‍ വി.ടി.ബല്‍റാം എംഎല്‍എ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിനിടെ സംഘര്‍ഷവും കല്ലേറും. കോണ്‍ഗ്രസ്  പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും എറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. കല്ലേറ് രൂക്ഷമായതിനെ തുടര്‍ന്ന്  പോലീസ്  ലാത്തിവീശി. പോലീസുകാരും മാധ്യമ പ്രവര്‍ത്തകരുമുള്‍പ്പെടെ ഇരുപത്തഞ്ചിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് തൃത്താല മണ്ഡലത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

 ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. എകെജിയെ അവഹേളിച്ചെന്നാരോപിച്ച് ബല്‍റാമിനെ തടയാന്‍ സിപിഎം പ്രവര്‍ത്തകരും ബല്‍റാമിനു പിന്തുണയുമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും അണിനിരന്നു. എംഎല്‍എ എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം  വിളിച്ച് കരിങ്കൊടി വീശി. കല്ലേറ് തുടങ്ങിയതോടെ പോലീസ് ലാത്തിവീശി. 

നിരവധി വാഹനങ്ങളുടെ ചില്ലുകള്‍  തകര്‍ന്നു. ചാനല്‍ പ്രവര്‍ത്തകര്‍ക്കും പ്രതിഷേധക്കാര്‍ക്കും കല്ലേറ് കിട്ടി. പട്ടാമ്പി എസ്.ഐ രാജീവ്, തൃത്താല എസ്.ഐ  കെ,കൃഷ്ണന്‍, ഏഷ്യാനെറ്റ് ക്യാമറമാന്‍ അരവിന്ദ്, കപ്പൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ചിന്നമ്മു എന്നിവര്‍ക്ക്  പരിക്കേറ്റു. ചിതറിയോടിയ പലര്‍ക്കും പരിക്കേറ്റു. ഇതിനിടയില്‍ എംഎല്‍എ കടയിലെത്തി പരിപാടിയില്‍ പങ്കെടുത്തായി അറിയിച്ചു. എംഎല്‍എയുടെ കാറിന്റെ ചില്ലും  എറിഞ്ഞ് പൊട്ടിച്ചു. പോലീസ് വാഹനത്തിന്റെ മുകളില്‍ കയറിയ പ്രതിഷേധക്കാര്‍ എംഎല്‍എയ്‌ക്ക് നേരെ ചീമുട്ടയെറിഞ്ഞു.

 പെരിങ്ങോടും കൂറ്റനാടും നിശ്ചയിച്ച പരിപാടികള്‍  സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഉപേക്ഷിച്ചു. മൂന്നാമത്തെ പരിപാടിയായിരുന്നു കാഞ്ഞിരത്താണിത്താണിയിലേത്. സംഘര്‍ഷമുണ്ടാകുമെന്നതിനാല്‍ പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ എംഎല്‍എയോടെ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് മുഖവിലക്കെടുക്കാതെയാണ് സ്വകാര്യ വ്യക്തിയുടെ കട ഉദ്ഘാടനത്തിന് ബല്‍റാം എത്തിയത്.

ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ സ്ഥലത്തെത്തി. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പരിക്കേറ്റവരെ  എടപ്പാള്‍,ചങ്ങരംകുളം,പട്ടാമ്പി ,കൂറ്റനാട് തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ ആക്രമണത്തില്‍ പേടിച്ചു മാപ്പു പറയില്ലെന്ന് ബല്‍റാം പറഞ്ഞു. ഗോപാലസേനയെ ഭയിക്കില്ലെന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

Kerala

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

Kerala

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

Miniscreen

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.