Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാണംകെട്ട നുണകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2018, 02:45 am IST
in Kerala

തിരുവനന്തപുരം: ഓഖി ഫണ്ടില്‍ നിന്നു ഹെലികോപ്ടര്‍ വാടക നല്‍കാനുള്ള വിവാദ ഉത്തരവില്‍ നിന്ന് തടിയൂരാന്‍ മുഖ്യമന്തിയും കൂട്ടരും കിണഞ്ഞ് ശ്രമിക്കുമ്പോള്‍ കുരുക്ക് മുറുകുന്നു. വിവാദ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന് പറയുമ്പോള്‍ വാടക അനുവദിച്ചു കൊണ്ട് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ കോപ്പി മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും ഓഫീസില്‍ എത്തിയിരുന്നു എന്നു വ്യക്തമായി.

എന്നാല്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ സ്ഥലത്തില്ലായിരുന്നുവെന്നും ഓഫീസില്‍ എത്തിയ ഉടനെ ഉത്തരവ് പരിശോധിച്ചെന്നുമാണ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. സര്‍ക്കാരെന്നാല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയല്ലെന്നും മന്ത്രി വ്യക്തമാക്കി. ഇങ്ങനെയൊരു ഉത്തരവ് മന്ത്രി അറിയാതെ എങ്ങനെ ഇറക്കിയെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. 

എന്നാല്‍ വാടക നല്‍കുന്നത് സാധാരണമാണെന്നാണ് സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി വ്യക്തമാക്കിയത്. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും ഹെലികോപ്ടറില്‍ പോയിരുന്നു. ആ പണം സര്‍ക്കാര്‍ ഫണ്ടില്‍ നിന്നാണ് നല്‍കിയത്. മുഖ്യമന്ത്രി എന്ന നിലയില്‍ ഉപയോഗിക്കുന്ന കാറിന്റെ വാടകയും സര്‍ക്കാരാണ് നല്‍കുന്നത്. ഇതൊക്കെ ഏത് ഫണ്ടില്‍ നിന്നാണ് നല്‍കുന്നതെന്ന് നോക്കാറില്ല. ഇത് ഇനിയും തുടരും. പണം കട്ടെന്ന നിലപാടാണ് ചിലര്‍ക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ആറിനാണ് വാടക നല്‍കാനുള്ള ഉത്തരവ് ഇറക്കിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് ഉത്തരവിന്റെ കോപ്പി നല്‍കിയിരിക്കുന്നത്. ഓഫീസിലേക്കെത്തുന്ന ഉത്തരവ് ബന്ധപ്പെട്ടവര്‍ അപ്പപ്പോള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താറുണ്ട്. വിവാദമായപ്പോഴാണ് ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടത്.    

ഇതിനിടയില്‍ ഹെലികോപ്ടര്‍ ഏര്‍പ്പാടാക്കാന്‍ ആവശ്യപ്പെട്ടത് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് ഇടപെട്ടിട്ടാണെന്ന് ഏവിയേഷന്‍ കമ്പനി വ്യക്തമാക്കി. വാടക 13 ലക്ഷത്തില്‍ നിന്നു എട്ടു ലക്ഷമാക്കിയത് ഹെലികോപ്ടര്‍ എത്തിച്ച ദൂരം കുറഞ്ഞതിനാലാണ്. ബെംഗളൂരുവില്‍ നിന്നാണ് ഹെലികോപ്ടര്‍ ഏര്‍പ്പാടു ചെയ്തിരുന്നത്. എന്നാല്‍ മൈസൂരില്‍ നിന്നു ഹെലികോപ്ടര്‍ എത്തിച്ചതിനാലാണ് വാടക കുറഞ്ഞതെന്നും വിലപേശല്‍ നടന്നിട്ടില്ലെന്നും കമ്പനി വാദിക്കുന്നു.

ഈ വാദത്തെ ഡിജിപി തള്ളി. സുരക്ഷ മാത്രമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നാണ് ഡിജിപിയുടെ വിശദീകരണത്തിലുള്ളത്. എന്നാല്‍  ഡിജിപി വാടക നല്‍കാന്‍ ആവശ്യപ്പെട്ടെന്നാണ് പി.എച്ച്. കുര്യന്‍ വ്യക്തമാക്കിയത്. വാടക വിവാദമായതോടെ പണം പാര്‍ട്ടി നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണനും മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. ദുരന്തനിവാരണ ഫണ്ടില്‍ നിന്നു വാടക നല്‍കിയത് ഓഖി ദുരന്തത്തെക്കാള്‍ വലിയ ദുരന്തമെന്ന് ലത്തീന്‍ കത്തോലിക്കാ അതിരൂപത അധികൃതര്‍ വ്യക്തമാക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

Kerala

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

Kerala

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

Miniscreen

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.