തിരുവനന്തപുരം: ഓഖി ദുരന്തനിവാരണഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഹെലികോപ്റ്റര്‍ യാത്ര നടത്തിയ സംഭവത്തില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് റവന്യൂ സെക്രട്ടറി പി.എം. കുര്യനോട് വിശദീകരണം തേടി. ഇന്ന് വൈകുന്നേരത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.
ദുരന്തനിവാരണ ഫണ്ടില്‍നിന്നു പണം നല്കാന് നിര്‍ദേശിച്ചത് മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും സംഭവത്തില്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടുമെന്നും മന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഡിസംബര്‍ 26നു തൃശൂരിലെ പാര്‍ട്ടിസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്കും അവിടെനിന്നു തിരിച്ചു പാര്‍ട്ടി സമ്മേളന വേദിയിലേക്കുമുള്ള ഹെലികോപ്റ്റര്‍ യാത്രയ്ക്കു ചെലവായ പണം ദുരന്തനിവാരണ ഫണ്ടില്‍നിന്ന് വക മാറ്റാനാണ് നിര്‍ദേശിച്ചിരുന്നത്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എം. കുര്യനാണ് പണം നല്‍കുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്. എട്ടു ലക്ഷം രൂപയാണു മുഖ്യമന്ത്രിയുടെ യാത്രയ്ക്കു ചെലവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: