മുംബൈ: എസ്ബിഐ ജീവനക്കാര്‍ക്ക് പ്രത്യേക ഡ്രസ്കോഡ് ഏര്‍പ്പെടുത്തുന്നു. ജോലി സ്ഥലത്ത് അന്തസും മാന്യതയും ഉറപ്പാക്കാന്‍ എല്ലാവരും മാതൃകാ വേഷ വിധാനം സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഇടപാടുകാരുമായി ബന്ധപ്പെടുമ്പോള്‍ എങ്ങനെ പെരുമാറുന്നു എന്നതാണ് സേവനത്തിന്റെ മൂല്യത്തെ കാണിക്കുന്നത്. ഒാരോ ജീവനക്കാരനും ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡറാണ്. അവരുടെ പെരുമാറ്റം, വേഷം എന്നിവക്കെല്ലാം ബാങ്കിന്റെ പ്രതിഛായയുമായി ബന്ധമുണ്ട്. അതിനാല്‍ വേഷത്തിലും ശ്രദ്ധ വേണം.
വൃത്തിയുള്ള ഷൂസ് ധരിക്കണം. ചപ്പലുകള്‍ വേണ്ട. ടീ ഷര്‍ട്ടും ജീന്‍സും സ്പോര്‍ട് ഷൂസും ധരിക്കരുത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷമോ ഭാഗികമായ ഔദേ്യാഗിക വേഷമോ വേണം അണിയാന്‍. മുതിര്‍ന്ന ഉദ്യോഗസ്ഥകള്‍ ഔദ്യോഗിക ഇന്ത്യന്‍, വൈദേശിക വേഷം ധരിക്കണം. താടിവടിക്കാതെയും മുടി ചീകാതെയുമുള്ള അസലമായ ഭാവം വെടിയണം.
വ്യക്തിപരമായ ശുചിത്വം പാലിക്കണം, വായ്നാറ്റവും ശരീര ദുര്‍ഗന്ധവും ഒഴിവാക്കണം. ഷൂസിന്റെയും ബെല്‍റ്റിന്റെയും നിറം ഒന്നായിരിക്കണം. പാന്റ്സിന് യോജിക്കുന്ന സോക്സ് ധരിക്കണം. ചെക്ക് ഷര്‍ട്ടിന് ഒറ്റനിറമുള്ള ടൈയും ഒറ്റനിറമുള്ള ഷര്‍ട്ടിന് ഡിസൈനുള്ള ടൈയും ധരിക്കണം. സ്യൂട്ട് ധരിക്കുന്നുണ്ടെങ്കില്‍ അതും കൃത്യ അളവിലുള്ളതാകണം. ഷര്‍ട്ടിന്റെ കൈക്ക് സ്യൂട്ടിന്റെ കൈയേക്കാള്‍ അരയിഞ്ച് വലിപ്പം കൂടുതലുണ്ടാകണം. ശബ്ദത്തോടെയുള്ള കോട്ടുവാ, പ്രത്യേകിച്ച് യോഗങ്ങളില്‍, വിടരുത്. അത് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കും.
ഔദ്യോഗിക യോഗങ്ങളില്‍ സാധാരണ ഭാഷയും വേണ്ട, സര്‍ക്കുലറില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: