തൃശൂര്‍: ഗുരുദേവന്റെ മഹത്തായ സങ്കല്‍പ്പങ്ങളാണ് ലോകസമാധാനത്തിന്റെ ഉറവിടങ്ങളായി പരിണമിച്ചതെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അഭിപ്രായപ്പെട്ടു.
ശ്രീനാരായണ ധര്‍മ്മസംഘത്തിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. മഹത്തായ ആര്‍ഷഭാരത സംസ്കാരത്തിന്റെ തനിമയും ശ്രേഷ്ഠമായ വിശ്വമാനവികതയുടെ മഹിമയും സമീകരിച്ച് ഒന്നാകുന്ന ഒരു ആദ്ധ്യാത്മിക സാംസ്കാരിക അടിത്തറ രൂപപ്പെടുത്തുക എന്നതായിരുന്നു ധര്‍മ്മസംഘം സ്ഥാപനത്തിലൂടെ ഗുരുദേവന് ലക്ഷ്യമിട്ടത്.
നവതി ആഘോഷ ചെയര്മാന് എസ്.എന്‍.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി സദാനന്ദന് അദ്ധ്യക്ഷത വഹിച്ചു. സ്വാമി പ്രകാശാനന്ദ ഭദ്രദീപം തെളിച്ചു. സ്വാമി സാന്ദ്രാനന്ദ, സ്വാമി ഋതംബരാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി പരാനന്ദ, സ്വാമി സദ്ഗുരു ആനന്ദ, സ്വാമി ഗുരുപ്രസാദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. നവതിയാഘോഷ ജനറല്‍ കണ്‍വീനറും എസ്.എന്‍.ബി.പി യോഗം പ്രസിഡന്റുമായ എം.കെ സൂര്യപ്രകാശ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: