ന്യൂദല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക വഴി ഐഎസ്ആര്‍ഒ നേടിയത് 288.75 കോടി രൂപ. 2016ല്‍ 420 കോടിയും 2015ല്‍ 150 കോടിയോളം രൂപയുമാണ് കരസ്ഥമാക്കിയത്.
അള്‍ജീരിയ, കാനഡ, ജര്‍മ്മനി, ഇന്തോനേഷ്യ, ഇസ്രായേല്‍, നെതര്‍ലാന്‍ഡ്സ്, കസാക്കിസ്ഥാന്‍, യുഎഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ വിക്ഷേപിച്ചു നല്‍കിയത്.
കഴിഞ്ഞ വര്‍ഷം അമേരിക്ക 96 ചെറു ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒയുടെ റോക്കറ്റുകളില്‍ വിക്ഷേപിച്ചത്. ഒരൊറ്റ റോക്കറ്റില്‍ 101 ഉപഗ്രഹങ്ങളാണ് അന്ന് ഇന്ത്യ വിക്ഷേപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: