കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ അക്രമിച്ച കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജിയില്‍ വിധി പറയുന്നത് അങ്കമാലി ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ഈ മാസം 17ലേക്ക് മാറ്റി. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.
കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതു സംബന്ധിച്ച് പോലീസില്‍ നിന്ന് വിശദീകരണം തേടണമെന്നാവശ്യപ്പെട്ടായിരുന്നു ദിലീപിന്റെ ഹര്‍ജി. കുറ്റപത്രം പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ ദിലീപ് തന്നെയാണ് കുറ്റപത്രം ചോര്‍ത്തി നല്‍കിയതെന്നും ഫോണ്‍കോള്‍ രേഖകളും ദിലീപ് മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നതായും പ്രോസിക്യൂഷന് കോടതിയെ ധരിപ്പിച്ചു.
കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: